ഐഎസ്എൽ 2025-26 സീസണിന്റെ ആവേശകരമായ തുടക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കരുത്തുറ്റ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ഗോകുലം കേരള എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി (kbfc vs gkfc).
മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പന്ത്രണ്ടാം സീസണ് കളിക്കളമൊരുങ്ങുകയാണ്. ഫെബ്രുവരി 14-ന് കൊൽക്കത്തയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിട്ടുകൊണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പുതിയ സീസൺ ആരംഭിക്കും (kerala blasters).

