അവനെ കുറച്ച് നേരത്തെ ടീമിലെടുത്തിരുന്നെങ്കിൽ നിങ്ങൾ പ്ലേ ഓഫ് കണ്ടേനെ; ഗോയെങ്കയ്ക്ക് വൈകി വന്ന ബുദ്ധി
ഇത്തവണ എൽഎസ്ജിയുടെ ബൗളിംഗ് ഡിപ്പാർട്ടമെന്റ് ശക്തമായിരുന്നില്ല. ശാർദൂൽ താക്കൂർ, ദിഗ്‌വേഷ് രതി എന്നിവർ ചില മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും ഒരു വിദേശ പേസറുടെ കുറവ് അവർക്കുണ്ടായിരുന്നു. വിൻഡീസ് താരം ശമാർ ജോസഫ് മാത്രമായിരുന്നു ടീമിലെ ഏകവിദേശ പേസർ.