in , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

നന്ദി ഇവാൻ; ബ്ലാസ്റ്റേഴ്സിന് കൈ താങ്ങായി ആശാന്റെ പുതിയ തീരുമാനം

എഐഎഫ്എഫ് 4 കോടി രൂപ പിഴ വിധിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബാംഗ്ലൂരു എഫ് സിയ്ക്കെതിരായ മത്സരത്തിൽ റഫറിയുടെയും തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങി പോയതിനായിരുന്നു പിഴ.

എഐഎഫ്എഫ് 4 കോടി രൂപ പിഴ വിധിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ ബാംഗ്ലൂരു എഫ് സിയ്ക്കെതിരായ മത്സരത്തിൽ റഫറിയുടെയും തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇറങ്ങി പോയതിനായിരുന്നു പിഴ. നടപടിയിൽ ബ്ലാസ്റ്റേഴ്‌സ് അപ്പിൽ പോയെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ അപ്പീൽ തള്ളുകയായിരുന്നു.

ഈ സാമ്പത്തിക പ്രതിസന്ധി കാരണം ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വനിതാടീമിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്കുകയും, സൂപ്പർ താരങ്ങളായ പ്രഭ്സുഖാൻ സിങ് ഗിൽ, സഹൽ അബ്ദുൽ സമദ്, ഹോർമി എന്നിവരെ വിറ്റഴിക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നു.

കൂടാതെ ക്രൗൺ പ്ലാസ്സ പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ടീമിന്റെ താമസം ഒഴിവാക്കാനും താമസ സൗകര്യങ്ങൾ വെട്ടിച്ചുരുക്കാനും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നുണ്ട്.

പിഴ വരാൻ തന്റെ ഇടപെടലുകൾ കാരണമായെന്ന് കാട്ടി പരിശീലകൻ ഇവാൻ വുകമനോവിച്ചും തന്റെ പ്രതിഫലം വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്സിന് ആശാന്റെ ഈ തീരുമാനം ആശ്വാസമാണ്.

അതെ സമയം,യൂഎഇയിലടക്കം പ്രീ സീസൺ മത്സരം നടത്തുന്നതും ബ്ലാസ്റ്റേഴ്‌സിന്റെ ഈ സമ്പത്തിക പ്രതിസന്ധി മറികടക്കാനാണ്.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയ താരത്തെ പൊക്കാൻ ബ്ലാസ്റ്റേഴ്‌സ്??

സഹലിന് വേണ്ടി മൂന്നു സീനിയർ താരങ്ങളെ നൽകാമെന്ന് മോഹൻ ബഗാന്റെ ഓഫർ അന്ന് ബ്ലാസ്റ്റേഴ്‌സ് തള്ളിയതാണ്..