ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജൻ്റീന പരാജയപ്പെട്ടിരുന്നു. സൗദി അറേബ്യയോട് 1- 2 എന്ന സ്കോർലൈനിലാണ് അന്ന് അർജൻ്റീന പരാജയപ്പെട്ടത്. ഈ പരാജയത്തിന് പിന്നാലെ അർജൻ്റീന വിമർശകർ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പരിഹാസമാണ് അർജൻ്റീന ടീമിനെതിരെ നടത്തിയത്.
എന്നാൽ ശെരിക്കും അർജൻ്റീനൻ ടീമിനെ സംബന്ധിച്ച് ഏറ്റവും ഗുണകരമായിരുന്നു സൗദി അറേബ്യയോടുള്ള ഈ പരാജയം.സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെട്ടത് കൊണ്ട് പിന്നീടുള്ള മത്സരങ്ങളൊക്കെ അർജൻ്റീനക്ക് ജീവൻ മരണ പോരാട്ടമായിരുന്നു. ഒരു സമനിലയോ ഒരു തോൽവിയോ വഴങ്ങിയാൽ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്താകുന്ന അവസ്ഥയായിരുന്നു ആദ്യ തോൽവിക്ക് ശേഷം.
എന്നാൽ അവിടെ നിന്നും അർജൻ്റീന മെക്‌സികോയെയും പോളണ്ടിനെയും നേരിടുകയും അവരോട് മികച്ച വിജയം നേടുകയും ചെയ്തു. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയും അർജൻ്റീന പരാജയപ്പെടുത്തുകയും ചെയ്തു. സൗദിയോടുമായിട്ടുള്ള പരാജയത്തിന് ശേഷം അർജൻ്റീനയുടെ കഴിഞ്ഞ മൂന്നു മത്സരങ്ങളും പരിശോധിച്ചാൽ ഓരോ മത്സരങ്ങളിലും അർജൻ്റീനയുടെ പോരാട്ടവീര്യം ശക്തമായിട്ടുണ്ട്. സൗദി അറേബ്യയുടെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത് തന്നെയാണ് ഇതിനുള്ള കാരണം.
കളിക്കാരിൽ കൂടുതൽ ഊർജ്ജവും ബോധവൽക്കരണവും ഉത്തേജനവും നൽകാൻ ഈ തോൽവി തന്നെ ധാരാളമായിരുന്നു. തുടർവിജയങ്ങളുമയി ഖത്തറിൽ എത്തിയ ലയണൽ മെസ്സിയുടെ അർജൻ്റീനയ്ക്ക് വലിയ രീതിയിലുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നു.എന്നാൽ ആ ആത്മവിശ്വാസത്തിൽ നിന്ന് കളിക്കാരെ കൂടുതൽ ഊർജ്ജസ്വലമാക്കിയത് സൗദി അറേബ്യയോടുള്ള പരാജയത്തോട് കൂടിയായിരുന്നു. ഈ മത്സരത്തിനു ശേഷമാണ് അർജൻ്റീന താരങ്ങളിൽ കൂടുതൽ ഊർജ്ജം കണ്ടതും അർജൻ്റീന കൂടുതൽ പോരാട്ടവീര്യം കാഴ്ചവയ്ക്കാൻ തുടങ്ങിയതും.
അതെ സമയം, ലോകക്കപ്പിൽ മികച്ച ഫോമിൽ തുടരുന്ന അർജന്റീനയും മെസ്സിയും കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ് നേടിയിരിക്കുകയാണ്. ക്വാർട്ടറിൽ കരുത്തരായ നെതർലാൻഡ്‌സാണ് അർജന്റീയുടെ എതിരാളികൾ.