in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കാത്തിരുന്ന മുഹൂർത്തം വന്നെത്തുന്നു; സഞ്ജു ഫാൻസ്‌ ഡബിൾ ഹാപ്പി

ശ്രീ ശാന്തിന് ശേഷം കേരളത്തിൽ നിന്നും ടാലെന്റായി കണക്കാക്കപെടുന്ന താരമാണ് സഞ്ജു സാംസൺ. അവസരം കിട്ടുന്ന വേളയിൽ പേരിനൊത്ത പ്രകടനം കാഴ്ച വെയ്ക്കുന്ന സഞ്ജു ഈ വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

2011 ലോകകപ്പിൽ മലയാളി താരം എസ് ശ്രീശാന്ത് കളിച്ചിരുന്നു. ഫൈനലിലടക്കം ശ്രീശാന്ത് കളിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഒരു മലയാളി താരത്തിന് ഇത് വരെ ലോകകപ്പ് വേദിയിൽ കളിക്കാനായിട്ടില്ല.

ശ്രീ ശാന്തിന് ശേഷം കേരളത്തിൽ നിന്നും ടാലെന്റായി കണക്കാക്കപെടുന്ന താരമാണ് സഞ്ജു സാംസൺ. അവസരം കിട്ടുന്ന വേളയിൽ പേരിനൊത്ത പ്രകടനം കാഴ്ച വെയ്ക്കുന്ന സഞ്ജു ഈ വർഷം നടക്കുന്ന ലോകകപ്പിൽ കളിക്കണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ ആരാധകരുടെ ആഗ്രഹം സഫലമാവാൻ പോകുന്നു എന്ന് സൂചിപ്പിക്കുന്ന വാർത്തകൾ തന്നെയാണ് പുറത്ത് വരുന്നത്. ലോകകപ്പ് സമയത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല എന്നതാണ് ആ ശുഭസൂചന.

ലോകകപ്പ് സമയത്ത് നടക്കുന്നതിനാൽ ലോകകപ്പിൽ കളിക്കാൻ സാധ്യത ഇല്ലാത്ത രണ്ടാം കിട ടീമിനെയാണ് ബിസിസിഐ ഇറക്കുന്നത്. ഈ സംഘത്തിൽ സഞ്ജു ഇല്ലാത്തത് സഞ്ജുവിന് ലോകകപ്പ് കളിക്കാനുള്ള അവസരം ലഭിക്കുന്നു എന്ന സൂചനയാണ്. റിഷഭ് പന്ത് അപകടത്തെ തുടർന്ന് വിശ്രമത്തിൽ കഴിയവേ സഞ്ജുവിന് ലോകകപ്പ് സ്ക്വാഡിൽ അവസരം ഉണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേ സമയം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുന്നത് ഋതുരാജ് ഗെയ്ക്വാദാണ്. യശ്വസി ജയ്‌സ്വാള്‍, രാഹുല്‍ ത്രിപാദി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ആര്‍ഷദീപ് സിംഗ്, മുകേഷ് കുമാര്‍, ശിവം മാവി, ശിവം ദുബെ, പ്രഭ്ശിമ്രാന്‍ സിംഗ്. ഇവരെ കുടാതെ യാഷ് താക്കൂര്‍, സായ് സുദര്‍ശന്‍, വെങ്കിടേഷ് അയ്യര്‍, ദീപക് ഹൂഡ എന്നിവരെ റിസര്‍വായും ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് മുൻകൂട്ടി കണ്ടു!!ഫുൾ സ്‌ക്വാഡിനെ അണിനിരത്തി ബ്ലാസ്റ്റേഴ്‌സ് കളിക്കുമെന്ന് നിഖിലിന്റെ ഉറപ്പ്..

സഹലിനെക്കാൾ പ്രാധാന്യം മാനേജ്മെന്റ് പ്രീതം കോട്ടലിന് നൽകി, ക്ലബ്ബിൽ തുടരാൻ സഹൽ ആഗ്രഹിച്ചിരുന്നു..