in ,

AngryAngry CryCry OMGOMG LOVELOVE LOLLOL

സഹലിനെക്കാൾ പ്രാധാന്യം മാനേജ്മെന്റ് പ്രീതം കോട്ടലിന് നൽകി, ക്ലബ്ബിൽ തുടരാൻ സഹൽ ആഗ്രഹിച്ചിരുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന 2023-2024 ഫുട്ബോൾ സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനവും തയ്യാറെടുപ്പുകളും കൊച്ചിയിൽ വെച്ച് ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന 2023-2024 ഫുട്ബോൾ സീസണിലേക്ക് വേണ്ടി ഒരുക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ പ്രീസീസൺ പരിശീലനവും തയ്യാറെടുപ്പുകളും കൊച്ചിയിൽ വെച്ച് ആരംഭിച്ചിട്ടുണ്ട്.

എന്നാൽ പുതിയ സീസണിന് മുൻപായി തങ്ങളുടെ മലയാളി താരമായ സഹൽ അബ്ദുസമദിനെ ബ്ലാസ്റ്റേഴ്‌സ് വിറ്റുകളഞ്ഞതിൽ ആരാധകർക്ക് ഏറെ സങ്കടമുണ്ട്. സഹൽ സ്വന്തം ഇഷ്ടപ്രകാരം പോയതാണ് എന്നാണ് ചിലരുടെ അഭിപ്രായം.

എന്നൽ ഇതിനും മുൻപും സഹൽ പറഞ്ഞത് ഒരിക്കലും ബ്ലാസ്റ്റേഴ്‌സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ്. പ്രശസ്ത മാധ്യമമായ ഖേൽ നൗവിന്റെ റിപ്പോർട്ടർ സൂരജ് സജി പറയുന്നത് അനുസരിച്ചു മോഹൻ ബഗാന്റെ വമ്പൻ ഓഫ്റുകൾ വന്നിട്ടും സഹൽ ബ്ലാസ്റ്റേഴ്സിൽ തുടരണമെന്നാണ് പറഞ്ഞത്.

പക്ഷെ ഏറെ മാസത്തോളമായി പ്രീതം കോട്ടലിന്റെ സൈനിങ് സ്വന്തമാക്കാൻ ആഗ്രഹിച്ചു കൊണ്ടേയിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സഹലിനെക്കാൾ കൂടുതൽ വാല്യൂ പ്രീതം കോട്ടാലിന് നൽകിയതോടെയാണ് സഹലിനെ ടീമിൽ നിന്നും വിറ്റ് ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനിച്ചത്.

90ലക്ഷം മാത്രമാണ് ഈ ഡീലിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ച ട്രാൻസ്ഫർ തുക. സഹലിനെ നിലനിർത്തുന്നതിന് പകരം മാനേജ്മെന്റ്ന്റെ ലക്ഷ്യങ്ങൾ മറ്റൊന്നായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും പ്രീതം കോട്ടാൽ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയും.

കാത്തിരുന്ന മുഹൂർത്തം വന്നെത്തുന്നു; സഞ്ജു ഫാൻസ്‌ ഡബിൾ ഹാപ്പി

ബ്ലാസ്റ്റേഴ്സ് ഇനി സമ്പന്നരാകും; ഐഎസ്എലിൽ ഇനി മുതൽ ബ്രോഡ്കാസ്റ്റ് റവന്യൂവും….