in , ,

LOVELOVE

അമ്പോ എന്തൊരു ഷോട്ട്; ഗില്ലിന്റെ ഷോട്ട് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം; വീഡിയോ കാണാം

ഇന്നലെ ഗിൽ പറത്തിയ ഒരു സിക്സറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരത്തിന്റെ പതിനാലാം ഓവർ എറിഞ്ഞ ഓസിസ് ഓൾറൗണ്ടർ ക്രിസ് ഗ്രീനിന്റെ പന്ത് കിടിലൻ ഷോട്ടിലൂടെ ഫ്ലാറ്റ് സിക്സർ അടിച്ച ഗില്ലിന്റെ ഷോട്ട് സെലക്ഷനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ.

രണ്ടാം ക്വാളിഫയർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിന്റെ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തിരിക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സാണ് ഗുജറാത്തിന്റെ എതിരാളികൾ.

ഇന്നലെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ആദ്യം ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണർ ശുഭ്മാൻ ഗിൽ നേടിയ സെഞ്ച്വറിയാണ് മുംബൈയ്ക്ക് വിനയായത്. 60 പന്തിൽ 129 റൺസാണ് ഗില്‍ അടിച്ചുകൂട്ടിയത്. മത്സരത്തിലെ താരവും ഗിൽ തന്നെയാണ്.

ഇന്നലെ ഗിൽ പറത്തിയ ഒരു സിക്സറാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മത്സരത്തിന്റെ പതിനാലാം ഓവർ എറിഞ്ഞ ഓസിസ് ഓൾറൗണ്ടർ ക്രിസ് ഗ്രീനിന്റെ പന്ത് കിടിലൻ ഷോട്ടിലൂടെ ഫ്ലാറ്റ് സിക്സർ അടിച്ച ഗില്ലിന്റെ ഷോട്ട് സെലക്ഷനെ പുകഴ്ത്തുകയാണ് ക്രിക്കറ്റ് ആരാധകർ.പതിനാലാം ഓവറിലെ നാലാം പന്തിലാണ് ഗില്ലിന്റെ ബാറ്റിൽ നിന്നും കിടിലൻ ഫ്ലാറ്റ് സിക്സർ പറന്നത്.

അതേസമയം ഗില്ലിന്റെ സെഞ്ച്വറിയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിന് 233 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ ഇന്നിങ്സ് 171 റൺസിൽ അവസാനിക്കുകയായിരുന്നു. പത്തു പന്തുകൾ ബാക്കിനിൽക്കെ മുംബൈ നിരയിൽ എല്ലാവരും പുറത്താക്കുകയായിരുന്നു. ഗുജറാത്തിനു വേണ്ടി മോഹിത് ശർമ 5 വിക്കറ്റുകൾ വീഴ്ത്തി.

ബ്ലാസ്റ്റേഴ്‌സ് രണ്ടും കൽപ്പിച്ച്; ട്രാൻസ്ഫർ റഡാറിൽ പുതിയൊരു താരം കൂടി

അമേരിക്കൻ പോർച്ചുഗീസ് സൂപ്പർ താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ