in , ,

LOVELOVE

അടിച്ച് തകർക്കാൻ രചിനും ദുബെയും; കറക്കി വീഴ്ത്താൻ ജഡ്ഡുവും അലീക്കയും; ചെന്നൈ സൂപ്പർ കിംങ്‌സിന്റെ സാധ്യത ഇലവൻ ഇപ്രകാരം

നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണയും കിരീട ഫേവറേറ്റുകളാണ്. നായകൻ മഹേന്ദ്ര സിങ് ധോണി തന്നെയാണ് അവരുടെ ധൈര്യം. ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും ബാലൻസിംഗ് ചെന്നൈ നിരയെ കരുത്തരാക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഐപിഎല്ലിന്റെ പുതിയ സീസണ് കാത്തിരിക്കുകയാണ്. മാർച്ച് 22 ന് നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പർ കിങ്‌സ് റോയൽ ചല്ലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുന്നതോടെ ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കമാവും. ചെന്നൈയിലെ ചെപ്പോക്കിലാണ് ഉദ്‌ഘാടന മത്സരം.

നിലവിലെ ചാമ്പ്യന്മാരയ ചെന്നൈ സൂപ്പർ കിങ്‌സ് ഇത്തവണയും കിരീട ഫേവറേറ്റുകളാണ്. മഹേന്ദ്ര സിങ് ധോണിയ്ക്ക് പകരം യുവതാരം ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയുടെ പുതിയ നായകൻ.ബൗളിങ്ങിലെയും ബാറ്റിങ്ങിലെയും ബാലൻസിംഗ് ചെന്നൈ നിരയെ കരുത്തരാക്കുന്നു.

എന്നാൽ ഇത്തവണ ഉദ്‌ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ ചെന്നൈയ്ക്ക് തിരിച്ചടികൾ ഏറെയാണ്. ന്യൂസിലാൻഡ് ഓപണർ കോൺവെയ്ക്ക് പരിക്ക് മൂലം സീസണിലെ ഏറെക്കുറെ മത്സരങ്ങൾ നഷ്ടമാവുന്നത് മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാണ്. കൂടാതെ അവരുടെ വിദേശ ബൗളർമാരായ മതീഷ പാതിരാനേ, മുസ്തഫിസുർ റഹ്മാൻ എന്നിവർക്കേറ്റ പരിക്ക് മൂലം ആദ്യ ചില മത്സരങ്ങളിൽ ചെന്നൈയ്ക്ക് ഇന്ത്യൻ ബൗളർമാരെ ആശ്രയിക്കേണ്ടി വരും.

ഉദ്‌ഘാടനമത്സരത്തിൽ ചെന്നൈ ആർസിബിയെ നേരിടുമ്പോൾ നിലവിലെ സാഹചര്യത്തിലെ ചെന്നൈയുടെ ആദ്യ ഇലവൻ എപ്രകാരമായിരിക്കും എന്നത് പരിശോധിക്കാം. ചില ക്രിക്കറ്റ് വെബ്‌സൈറ്റുകൾ പുറത്ത് വിട്ട ചെന്നൈയുടെ ആദ്യ ഇലവൻ ഇപ്രകാരമാണ്.

Rachin Ravindra, Ruturaj Gaikwad (c),Daryl Mitchell, Ajinkya Rahane, Moeen Ali, Shivam Dube, MS Dhoni(wk), Ravindra Jadeja, Shardul Thakur, Deepak Chahar, Mukesh Choudhary. ഇവർക്കൊപ്പം ഇമ്പാക്ട് താരമായി സാഹചര്യം അനുസരിച്ച് സമീർ റിസ്‌വിയും തുഷാർ ദേശ്പാണ്ഡേയും നിലവിലെ ചാമ്പ്യന്മാർക്കായി കളത്തിലിറങ്ങും.

The likely XI of Chennai Super Kings is as follows IPL 2024

അവസാന നിമിഷം പണി പാളി; യുവതാരം ബ്ലാസ്റ്റേഴ്സിനെ ഒഴിവാക്കി പോയത് പഞ്ചാബ് എഫ്സിയിലേക്ക്

ബ്ലാസ്റ്റേഴ്‌സും മാഞ്ചസ്റ്റർ സിറ്റിയും അൽ നസ്‌റും ഒരു ഗ്രൂപ്പിൽ; ആരാധക പോരാട്ടത്തിന് തയ്യാറായി ബ്ലാസ്റ്റേഴ്‌സ്