in , , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

അവസാന നിമിഷം പണി പാളി; യുവതാരം ബ്ലാസ്റ്റേഴ്സിനെ ഒഴിവാക്കി പോയത് പഞ്ചാബ് എഫ്സിയിലേക്ക്

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്ഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച ഒരു താരവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ പഞ്ചാബ് എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന ഐസക്ക് വാൻമൽസവയെ പറ്റിയാണ് ആ വാർത്തകൾ.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്ഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച ഒരു താരവുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നിലവിൽ പഞ്ചാബ് എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന ഐസക്ക് വാൻമൽസവയെ പറ്റിയാണ് ആ വാർത്തകൾ.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഐസക്കിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തിയിരുന്നു. ശ്രമം നടത്തിയിരുന്നു എന്ന് മാത്രമല്ല, അന്ന് ഒഡീഷയുടെ താരമായ ഐസക്കിന്റെ ട്രാൻസ്ഫറുമായി ഒഡീഷയുമായി ബ്ലാസ്റ്റേഴ്‌സ് ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം ഈ ഡീൽ പരാജയപ്പെടുകയിരുന്നു.തുടർന്ന് ഈ വിന്റർ ട്രാൻസ്ഫർ വിപണിയിൽ താരത്തെ ഒഡീഷ പഞ്ചാബ് എഫ്സിയ്ക്ക് കൈമാറുകയായിരുന്നു.

ഒരു പക്ഷെ ഐസക്കിനെ അന്ന് ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നെങ്കിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് അതൊരു മുതൽകൂട്ടായേനെ. കാരണം വിങ്ങിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുന്ന താരമാണ് ഐസക്ക്.

27 കാരനായ മിസോറാമിൽ നിന്നുള്ള ഈ താരം നേരത്തെ ജംഷഡ്പൂർ, ചെന്നൈയിൻ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ്. ഇന്ത്യൻ ദേശീയ ടീമിനേയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ നടക്കാതെ പോയ ഈ സൈനിങ്‌ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ നടത്തുമോ എന്നതും കണ്ടറിയേണ്ടതുണ്ട്. കാരണം നിലവിൽ വിങ് പൊസിഷനിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച താരങ്ങളെ അന്വേഷിക്കുന്നുണ്ട്.

ഐ എസ് എല്ലിന് വമ്പൻ പണി കിട്ടാൻ സാധ്യത, രക്ഷ ബ്ലാസ്റ്റേഴ്‌സിലൂടെ മാത്രം..

അടിച്ച് തകർക്കാൻ രചിനും ദുബെയും; കറക്കി വീഴ്ത്താൻ ജഡ്ഡുവും അലീക്കയും; ചെന്നൈ സൂപ്പർ കിംങ്‌സിന്റെ സാധ്യത ഇലവൻ ഇപ്രകാരം