in , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

തുടർച്ചയായി 5 തവണ ടീമിനെ ചാമ്പ്യന്മാരാക്കി; സൂപ്പർ സ്പാനിഷ് പരിശീലകനെ ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടതായി അഭ്യൂഹം

ബംഗ്ലാദേശ് പ്രീമിയര് ലീഗിൽ ബസുന്ദര കിങ്സിനെ തുടർച്ചയായി അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ സ്പാനിഷ് പരിശീലകൻ ഓസ്കർ ബ്രൂസോണിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമിച്ചതായി അഭ്യൂഹം. ചില ബംഗ്ലാദേശ് എക്സ് ഐഡികളാണ് ഓസ്കർ ബ്രൂസോണിനെ ഐഎസ്എൽ ക്ലബ്ബുകൾ നോട്ടമിട്ടതായുള്ള അപ്‌ഡേറ്റുകൾ പങ്ക് വെയ്ക്കുന്നത്.

ഓസ്കർ ബ്രൂസോണുമായി ചില ഐഎസ്എൽ ക്ലബ്ബുകൾ ചർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ബസുന്ദരയുടെ ബ്രസീലിയൻ താരങ്ങളായ മിഗ്വേൽ ഫെറൈറ, റോബിഞ്ഞോ എന്നിവരുമായും ഐഎസ്എൽ ക്ലബ്ബുകൾ ചർച്ച നടത്തിയിട്ടുണ്ടെന്നാണ് അഭ്യൂഹം.

നേരത്തെ ബസുന്ദര കിങ്സിന്റെ നായകൻ റോബിഞ്ഞോയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമിച്ചതായി ചിലോയ് റിപോർട്ടുകൾ വന്നിരുന്നു. റോബിഞ്ഞോ വിഷയത്തിൽ ബഗാൻ ആരാധകരും ബസുന്ദര ആരാധകരും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

താൻ ചുമതലയറ്റതിന് ശേഷം തുടർച്ചയായ അഞ്ച് പ്രാവശ്യം ബസുന്ദരയെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് ഓസ്കർ. കൂടാതെ എഎഫ്സി കപ്പിന്റെ പ്ലേ ഓഫ് യോഗ്യതയും ഓസ്കർ ടീമിന് നേടികൊടുത്തിട്ടുണ്ട്.

അതേ സമയം ഓസ്കാറുമായും മറ്റ് രണ്ട് താരങ്ങളുമായും ചർച്ച നടത്തിയ ക്ലബ്ബുകൾ ഏതെന്ന് വ്യക്തമായിട്ടില്ല. ഈ അഭ്യുഹങ്ങൾ കേവലം ബസുന്ദരയുടെ ആരാധകർ പടച്ച് വിട്ടതെന്നാണ് പൂർണമായും പറയാൻ കഴിയില്ല. കാരണം ഈ രണ്ട് താരങ്ങളും പരിശീലകനും അത്യാവശ്യം നിലവാരമുള്ളവർ തന്നെയാണ്.

തങ്ങൾ കഴിഞ്ഞ സീസണിനെക്കാൾ മികച്ച പൊസിഷനിലാണെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്, കാരണം ഇതാണ്..

ദിമിയെ നിലനിർത്താനാകില്ല?; കാരണം ലൂണയുടെ കരാറിലെ പ്രത്യേക ഉടമ്പടി