in , ,

LOLLOL CryCry OMGOMG LOVELOVE AngryAngry

6 റൺസിന് മുകളിൽ, അല്ലെങ്കിൽ 4 പന്തുകൾക്ക് മുകളിൽ; രാജസ്ഥാനും സഞ്ചുവിനും പ്ലേ ഓഫിലെത്താൻ ഈ 3 കാര്യങ്ങൾ നടക്കണം

14 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത്‌ എത്തിയെങ്കിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഇനി മറ്റ്‌ ടീമുകളുടെ പ്രകടനം ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ ഭാവി. ഇത്തരത്തിൽ രാജസ്ഥാന്റെ പ്ലേ ഓഫ്‌ അനുകൂലമാവണമെങ്കിൽ സംഭവിക്കേണ്ട 3 കാര്യങ്ങൾ പരിശോധിക്കാം.

ഐപിഎല്ലിലെ ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായൊരുന്ന ടീമായിരുന്നു സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. എന്നാൽ ചില മത്സരങ്ങൾ കൈയ്യെത്തും ദൂരത്ത്‌ പിടിവിട്ടത് രാജസ്ഥാന്റെ പ്ലേ ഓഫ് മുന്നേറ്റത്തെ ബാധിച്ചു.

കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി 14 പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്ത്‌ എത്തിയെങ്കിലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. ഇനി മറ്റ്‌ ടീമുകളുടെ പ്രകടനം ആശ്രയിച്ചായിരിക്കും രാജസ്ഥാന്റെ ഭാവി. ഇത്തരത്തിൽ രാജസ്ഥാന്റെ പ്ലേ ഓഫ്‌ അനുകൂലമാവണമെങ്കിൽ സംഭവിക്കേണ്ട 3 കാര്യങ്ങൾ പരിശോധിക്കാം.

രാജസ്ഥാന്റെ ആദ്യ ഭീഷണി മുംബൈ ഇന്ത്യൻസാണ്. നിലവിൽ ആറാം സ്ഥാനത്തുള്ള മുംബൈയ്ക്ക് 14 പോയിന്റ് ഉണ്ടെങ്കിലും മുംബൈയ്ക്ക് രാജസ്ഥാനേക്കാൾ റൺറേറ്റ് കുറവാണ്. അതിനാൽ അടുത്ത മത്സരത്തിൽ മുംബൈ പരാജയപ്പെട്ടാൽ മുംബൈയുടെ ഭീഷണി അവസാനിക്കും.

രാജസ്ഥാന്റെ പ്രധാന വഴി മുടക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ്. നിലവിൽ രാജസ്ഥാനേക്കാൾ റൺ റേറ്റ് 14 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള ആർസിബിയ്ക്കുണ്ട്. ഇന്നലത്തെ മത്സരത്തിൽ പഞ്ചാബിനെ 9 പന്തുകൾ അവശേഷിക്കേ പരാജയപ്പെടുത്തിയിരുന്നുവെങ്കിൽ രാജസ്ഥാന് ആർസിബിയുടെ റൺറേറ്റ് മറികടക്കാമായിരുന്നു. എന്നാൽ രാജസ്ഥാൻ അവസാന ഓവറിലാണ് വിജയിച്ചത് എന്നതിനാൽ ആർസിബി അടുത്ത കളിയിൽ റൺ റേറ്റിന്റെ അടിസ്ഥാനത്തിൽ പരാജയപ്പെടെണ്ടത് രാജസ്ഥാന്റെ ആവശ്യമാണ്.

ആർസിബിയുടെ അടുത്ത മത്സരം ഗുജറാത്തുമായാണ്. ഈ മത്സരത്തിൽ ബാംഗ്ലൂർ തോൽക്കേണ്ടത് രാജസ്ഥാന് നിർബന്ധമാണ്. വെറും തോൽവിയല്ല, ഈ മത്സരത്തിൽ ഗുജറാത്ത്‌ ആർസിബിയെ ആറ് റൺസുകൾക്ക് മുകളിലോ, 19.2 ഓവരുകൾക്ക് മുമ്പോ പരാജയപ്പെടുത്തിയാൽ റൺ റേറ്റ് രാജസ്ഥാന് അനുകൂലമാവും. കൂടാതെ കെകെആർ ലക്നൗവിനെ 106 റൺസിനോ, 11. 4 ഓവറുകൾക്ക് മുമ്പോ പരാജയപ്പെടുത്തണം. ഇവിടെയാണ് രാജ്സ്ഥാന് അത്ഭുതങ്ങൾ സംഭവിക്കേണ്ടത്.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ സൈനിങ്ങിനരികെ മറ്റൊരു ഐഎസ്എൽ ക്ലബ്‌

സഹലിനെ പൊക്കാൻ സെർജിയോ ലോബേരയുടെ നിർദ്ദേശം, ഒഡിഷ എഫ്സി പണി തുടങ്ങി?