in ,

CryCry LOLLOL OMGOMG LOVELOVE

സഹലിനെ പൊക്കാൻ സെർജിയോ ലോബേരയുടെ നിർദ്ദേശം, ഒഡിഷ എഫ്സി പണി തുടങ്ങി?

കേരളത്തിൽ വെച്ച് നടന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കപ്പ്‌ നേടിയതിനു ശേഷം ക്ലബ്ബിനെ അടിമുടി മാറ്റിയെടുക്കുകയാണ് ഒഡിഷ എഫ്സി.

കേരളത്തിൽ വെച്ച് നടന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ കപ്പ്‌ നേടിയതിനു ശേഷം ക്ലബ്ബിനെ അടിമുടി മാറ്റിയെടുക്കുകയാണ് ഒഡിഷ എഫ്സി.

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പരിശീലകൻ സെർജിയോ ലോബേരയെ ടീമിലെത്തിച്ച ഒഡിഷ എഫ്സി പരിശീലകന്റെ നിർദ്ദേശപ്രകാരം കിടിലൻ സൂപ്പർ താരങ്ങളെയാണ് നോട്ടമിട്ടിരിക്കുന്നത്.

അഹ്‌മദ്‌ ജാഹു ഉൾപ്പടെയുള്ള വമ്പൻമാരെ നോട്ടമിട്ട ഒഡിഷ എഫ്സി സെർജിയോ ലോബേരയുടെ ആഗ്രഹപ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും കിടിലൻ താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സഹൽ അബ്ദുസമദിനെ ടീമിലെത്തിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അണിയറയിൽ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ട്രാൻസ്ഫർ തുക മുടക്കി ഇന്ത്യൻ താരത്തിനെ ടീമിലെത്തിക്കണമെന്ന ഉദ്ദേശ്യത്തിൽ ഒഡിഷ എഫ്സി ചർച്ചകൾ ആരംഭിക്കുന്നുണ്ടെങ്കിലും സഹൽ അബ്ദുസമദിനെ വിട്ടുനൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാകുമോ എന്നതാണ് ചോദ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തയ്യാറാക്കുകയാണെങ്കിൽ ഈ ട്രാൻസ്ഫർ ചർച്ചകൾ വിജയകരമായി മുന്നോട്ട് പോകും. എന്തായാലും വരുന്ന സീസണിൽ ഗംഭീര ടീമിനെ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ഒഡിഷ എഫ്സി.

6 റൺസിന് മുകളിൽ, അല്ലെങ്കിൽ 4 പന്തുകൾക്ക് മുകളിൽ; രാജസ്ഥാനും സഞ്ചുവിനും പ്ലേ ഓഫിലെത്താൻ ഈ 3 കാര്യങ്ങൾ നടക്കണം

റൊണാൾഡോയുടെ അൽ നസ്റിനെയും മറികടന്ന് സഞ്ജുവിന്റെ രാജസ്ഥാൻ