in , , ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ആ 3 താരങ്ങളെ വിട്ട് കൊടുത്തത് ബ്ലാസ്റ്റേഴ്‌സിന് പണിയായി; ബ്ലാസ്റ്റേഴ്‌സ് ഇത്തവണ വിട്ട് കൊടുക്കാൻ പാടില്ലായിരുന്ന 3 താരങ്ങൾ ഇവരാണ്

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ച ചില ട്രാൻസ്ഫർ നീക്കങ്ങൾ ഇത്തവണ തിരിച്ചടിയായെന്ന് വേണം പറയാൻ. അത്തരത്തിൽ ഇത്തവണ ലോൺ ഡീലിൽ ബ്ലാസ്റ്റേഴ്‌സ് മറ്റുക്ലബ്ബുകളിലേക്ക് അയച്ചതിൽ നിലവിൽ സാഹചര്യത്തിൽ മോശം നീക്കമെന്ന് തോന്നിക്കുന്ന 3 ലോൺ ട്രാൻസ്ഫർ ഡീലുകൾ പരിശോധിക്കാം.

സീസണിലെ ആദ്യ 4 മത്സരങ്ങൾ പിന്നിടുമ്പോൾ 7 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. കേവലം 4 മത്സരങ്ങൾ മാത്രമാണ് പിന്നിട്ടത് എന്നതിനാൽ ഏതൊരു താരത്തെയും പൂർണമായും വിലയിരുത്താൻ സാധിക്കില്ല. അതിനാൽ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്ന ഏതൊരു ട്രാൻസ്ഫറും മോശമാണെന്ന് ഇപ്പോൾ പറയാനാവില്ല.

എങ്കിലും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ച ചില ട്രാൻസ്ഫർ നീക്കങ്ങൾ ഇത്തവണ തിരിച്ചടിയായെന്ന് വേണം പറയാൻ. അത്തരത്തിൽ ഇത്തവണ ലോൺ ഡീലിൽ ബ്ലാസ്റ്റേഴ്‌സ് മറ്റുക്ലബ്ബുകളിലേക്ക് അയച്ചതിൽ നിലവിൽ സാഹചര്യത്തിൽ മോശം നീക്കമെന്ന് തോന്നിക്കുന്ന 3 ലോൺ ട്രാൻസ്ഫർ ഡീലുകൾ പരിശോധിക്കാം.

  1. ജസ്റ്റിൻ ഇമ്മാനുവൽ

ബ്ലാസ്റ്റേഴ്‌സിൽ ട്രയൽസിലെത്തി പിന്നീട് ഡ്യുറണ്ട് കപ്പിലൂടെ ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റം നടത്തിയ താരമാണ് ജസ്റ്റിൻ. ഡ്യുറണ്ട് കപ്പിലെ പ്രകടനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയ്ക്ക് ലോൺ ഡീലിൽ നൽകുകായിരുന്നു. നിലവിൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റതാരം ക്വമി പെപ്ര ഫോമിൽ എത്താത്ത സാഹചര്യത്തിൽ ജസ്റ്റിനെ ലോണിൽ അയച്ച തീരുമാനം മോശമായി എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

  1. ഷഹീഫ്

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ഗോകുലം കേരളയ്ക്ക് ലോണിൽ നൽകിയ താരമാണ് മലയാളി താരം ഷഹീഫ്. പ്രതിരോധനിരയിൽ ഏത് പൊസിഷനും കൈകാര്യം ചെയ്യാൻ സാധിക്കുന്ന താരം കൂടിയാണ് ഷഹീഫ്. നിലവിൽ ഐബാൻ ഡോഹ്ലിങ്ങിന് പരിക്കെറ്റ് സീസൺ നഷ്ടമായ സാഹചര്യത്തിൽ ഷഹീഫ് ടീമിൽ ഉണ്ടായിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന് മികച്ച ബാക്ക്അപ്പ് കിട്ടിയേനെ..

3.ബിജോയ്‌ വർഗീസ്

ഐ ലീഗിലെ പുതുമുഖക്കാരായ ഇന്റർകാശിക്കാണ് ബ്ലാസ്റ്റേഴ്‌സ് ബിജോയ്‌ വർഗീസിനെ ലോണിൽ നൽകിയത്. ഷഹീഫ് അല്ലെങ്കിൽ ബിജോയ്‌ ഇവരിൽ ആരെങ്കിലും ഒരാളെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയക്കാതെ സ്‌ക്വാഡിൽ നിലനിർത്തിയിരുന്നുവെങ്കിൽ നിലവിലെ പ്രതിരോധത്തിലെ പരിക്കിലും വിലക്കിലും ബ്ലാസ്റ്റേഴ്‌സിന് ഒരു മുതൽകൂട്ടായേനെ

ആ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇനിയും ഉപയോഗിക്കാത്തത് എന്ത് കൊണ്ട്? യുവതാരത്തെ ബെഞ്ചിലിരുത്തുന്നതിൽ പ്രതിഷേധം

അടുത്ത മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാൻ  ഇവാൻ ആശാൻ എത്തും