in ,

CryCry LOVELOVE LOLLOL AngryAngry OMGOMG

വമ്പൻ പ്രതീക്ഷയുമായി ടീമിലെത്തി, പക്ഷെ വൻ പരാജയമായി മാറി; ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട 3 സൈനിങ്ങുകൾ ഇവരാണ്

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ സൈനിങ്ങുകളും ഇപ്പോൾ വലിയ ആഘോഷമാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത്‌ മികച്ച താരങ്ങളെ സ്വന്തമാക്കാൻ നിലവിലെ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നുണ്ട്. എന്നാൽ നേരത്തെ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ചില മോശം സൈനിങ്ങുകളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ 3 വിദേശ മോശം സൈനിങ്ങുകളെ പറ്റി നമ്മുക്കൊന്ന് പരിശോധിക്കാം.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഓരോ സൈനിങ്ങുകളും ഇപ്പോൾ വലിയ ആഘോഷമാണ്. ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത്‌ മികച്ച താരങ്ങളെ സ്വന്തമാക്കാൻ നിലവിലെ ബ്ലാസ്റ്റേഴ്‌സിന് സാധിക്കുന്നുണ്ട്. എന്നാൽ നേരത്തെ കാര്യങ്ങൾ അങ്ങനെ ആയിരുന്നില്ല. ചില മോശം സൈനിങ്ങുകളും ബ്ലാസ്റ്റേഴ്‌സ് നടത്തിയിട്ടുണ്ട്. അത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് നടത്തിയ 3 വിദേശ മോശം സൈനിങ്ങുകളെ പറ്റി നമ്മുക്കൊന്ന് പരിശോധിക്കാം.

  1. മൈക്കൽ ചോപ്ര

ഐഎസ്എൽ പ്രഥമ സീസണിലും മൂന്നാം സീസണിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരമാണ് മൈക്കൽ ചോപ്ര. പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂ കാസ്റ്റിൽ, സണ്ടർലാണ്ട്, വാറ്റ്ഫോർഡ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച മൈക്കൽ ചോപ്രയെ വലിയ പ്രതീക്ഷകളോടെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. എന്നാൽ ആദ്യസീസണിൽ 9 മത്സരങ്ങൾ കളിച്ച മൈക്കൽ ചോപ്രയ്ക്ക് ഒരൊറ്റ ഗോൾ പോലും നേടാനായില്ല. മൂന്നാം സീസണിൽ തിരിച്ചെത്തിയ മൈക്കൽ ചോപ്രയ്ക്ക് മൂന്നാം സീസണിലും പിഴച്ചു. മൂന്നാം സീസണിൽ 10 മത്സരങ്ങളിൽ കളിച്ച ചോപ്രയ്ക്ക ഒരൊറ്റ ഗോൾ നേടാനേ സാധിച്ചു.

  1. കാർലോസ് മർച്ചീന

2010 ൽ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിലെ താരമായ മർച്ചീന 2015 സീസണിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മാർക്വീ താരമായി എത്തുന്നത്. മികച്ച താരമാണ് മർച്ചീന എങ്കിലും താരത്തിന്റെ ഫിറ്റ്‌നസ് നോക്കാതെ അദ്ദേഹത്തെ ടീമിലെത്തിച്ചതാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത്. ആദ്യ മൂന്ന് മത്സരങ്ങളിലും പരിക്ക് കാരണം കളിക്കാത്ത മർചീന നാലാം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി അരങ്ങേറ്റം കുറച്ചെങ്കിലും പരിക്ക് കാരണം അദ്ദേഹത്തെ രണ്ടാം പകുതിയുടെ തുടക്കത്തിൽ പരിശീലകൻ പിൻവലിച്ചു. ആ മത്സരത്തിന് ശേഷം അദ്ദേഹം ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ റദ്ധ് ചെയ്യുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചുരുക്കിപറഞ്ഞാൽ വലിയ പ്രതീക്ഷകളോടെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മർച്ചീന ഒരൊറ്റ പകുതി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്.

  1. ബെർബറ്റോവ്

ലോകഫുട്ബാളിലെ ഇതിഹാസമാണ് ഡിമിറ്റർ ബെർബറ്റോവ്.2017-18 സീസണിൽ റെനെ മുളസ്റ്റീൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായെത്തിയതോടെയാണ് ബെർബ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ ബെർബയ്ക്ക് തിളങ്ങനായില്ല. സ്ട്രൈക്കറായി കളിച്ചിരുന്ന ബെർബയെ ബ്ലാസ്റ്റേഴ്‌സ് അന്ന് കളിപ്പിച്ചത് ഡിഫൻസീവ് മിഡ്‌ഫീൽഡർ ആയിട്ടായിരുന്നു. കൂടാതെ ബെർബ മധ്യനിരയിൽ നിന്ന് നൽകുന്ന പന്തുകൾ കൃത്യമായി വലയിലെത്തിക്കാൻ സാധിക്കാത്തതും ബെർബ പരാജയമായി മാറാൻ കാരണമായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ ഗോളാണ് ബെർബയുടെ ബ്ലാസ്റ്റേഴ്‌സിലെ സമ്പാദ്യം.

സ്റ്റിവാർട്ടിന് ഹാട്രിക്?തകർപ്പൻ മത്സരം?ഒടുവിൽ മുംബൈ സെമിയിൽ

ഇനി കളി മാറും; ഐഎസ്എൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു