in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഇനി കളി മാറും; ഐഎസ്എൽ വമ്പൻ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു

ഇന്ത്യൻ സൂപ്പർ ലീഗ് വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. എഐഎഫ്എഫ് പുതിയ അധ്യക്ഷൻ കല്യാൺ ചൗബയുടെ വാക്കുകൾ ഉദ്ധരിച്ചാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫോർമേറ്റ് മികച്ച രീതിയിൽ അല്ലെന്നും ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ലീഗ് സംഘാടകരായ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി ചർച്ച നടത്തുമെന്നും ചൗബ വ്യക്തമാക്കിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നു എന്ന് റിപ്പോർട്ടുകൾ. എഐഎഫ്എഫ് പുതിയ അധ്യക്ഷൻ കല്യാൺ ചൗബയുടെ വാക്കുകൾ ഉദ്ധരിച്ചാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫോർമേറ്റ് മികച്ച രീതിയിൽ അല്ലെന്നും ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ മാറ്റങ്ങൾ കൊണ്ട് വരാൻ ലീഗ് സംഘാടകരായ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡുമായി ചർച്ച നടത്തുമെന്നും ചൗബ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ മാറ്റങ്ങൾ വരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഐഎസ്എൽ അധികൃതരും എഐഎഫ്എഫും തമ്മിൽ ചർച്ചകൾ നടക്കുമെന്നും ആ ചർച്ചകൾക്കൊടുവിൽ 2024 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐഎസ്എല്ലിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനും പ്രീമിയർ ലീഗ് പോലെ ഫൈനൽ, സെമി ഫൈനൽ എന്നീ റൗണ്ടുകൾ ഇല്ലാതെ ടീമുകൾ തമ്മിൽ ഹോം, എവേ അടിസ്ഥാനത്തിൽ മത്സരിക്കുന്ന രീതിയിലുള്ള ഒരു ഫോർമേറ്റാണ് ഐഐഎഫ്എഫ് ഉദ്ദേശിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഐഎസ്എൽ അധികൃതരും എഐഎഫ്എഫും തമ്മിലുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായാൽ എഐഎഫ്എഫ് നിർദേശിക്കുന്നത് പോലെ കൂടുതൽ ടീമുകൾ അടങ്ങിയ ഒരു ഐഎസ്എല്ലാകും 2024 മുതൽ നമ്മുക്ക് കാണാൻ സാധിക്കുക.

വമ്പൻ പ്രതീക്ഷയുമായി ടീമിലെത്തി, പക്ഷെ വൻ പരാജയമായി മാറി; ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട 3 സൈനിങ്ങുകൾ ഇവരാണ്

അതിന് വേണ്ടി ഇനിയും കാത്തിരിക്കാനാകില്ല – ഇവാൻ ആശാൻ