in ,

സ്റ്റിവാർട്ടിന് ഹാട്രിക്?തകർപ്പൻ മത്സരം?ഒടുവിൽ മുംബൈ സെമിയിൽ

തുല്യശക്തരായ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ സെമിഫൈനൽ സ്ഥാനത്തിന് വേണ്ടി ഏറ്റുമുട്ടിയ വാശി നിറഞ്ഞ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ വിജയം നേടി ഐലാൻഡേഴ്സ്

തുല്യശക്തരായ രണ്ട് ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ സെമിഫൈനൽ സ്ഥാനത്തിന് വേണ്ടി ഏറ്റുമുട്ടിയ വാശി നിറഞ്ഞ ഡ്യൂറണ്ട് കപ്പ്‌ ക്വാർട്ടർ ഫൈനലിൽ വിജയം നേടി ഐലാൻഡേഴ്സ്.

നിശ്ചിത സമയത്ത് രണ്ട് ഗോൾ വീതം നേടി എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിനൊടുവിലാണ് മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് മുംബൈ സിറ്റി എഫ്സി വിജയം കരസ്ഥമാക്കിയത്.

ഹാട്രിക് ഗോളുകളുമായ് അറ്റാക്കിങ് മിഡ്‌ഫീൽഡറായ വിദേശ താരം ഗ്രേഗ് സ്റ്റിവാർട്ട് (40, 100, 118) ഇരട്ട ഗോളുകൾ നേടിയ ചാങ്തെ (78, 94) എന്നിവരാണ് മുംബൈ സിറ്റിയുടെ ഗോൾസ്കോറർമാർ.

സിസ്‌കോവിച് (59), ജോക്ക്സൺ (89), റഹീം അലി (112) എന്നീ താരങ്ങളാണ് ചെന്നൈയിൻ സിറ്റിക്ക് വേണ്ടി മറുപടി ഗോളുകൾ നേടിയത്.

ബാംഗ്ലൂരു എഫ്സി, മുഹമ്മദൻസ് എന്നിവർക്ക് പിറകേ സെമിഫൈനൽ ഉറപ്പിക്കാൻ മുംബൈ സിറ്റി എഫ്സിക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ നടക്കുന്ന ഡ്യൂറണ്ട് കപ്പിന്റെ അവസാന ക്വാർട്ടർ ഫൈനൽ മത്സരവും കൂടി കഴിയുന്നതോടെ സെമിഫൈനൽ ലൈനപ്പ് ചിത്രം തെളിയും.

സെപ്റ്റംബർ 14, 15 തീയതികളിലാണ് ഡ്യൂറണ്ട് കപ്പ്‌ സെമിഫൈനൽ മത്സരങ്ങൾ അരങ്ങേറുന്നത്. സെപ്റ്റംബർ 18-ന് ഫൈനൽ പോരാട്ടവും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറും.

കേരള യുണൈറ്റഡിനെ പഞ്ഞിക്കിട്ടു, ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം?

വമ്പൻ പ്രതീക്ഷയുമായി ടീമിലെത്തി, പക്ഷെ വൻ പരാജയമായി മാറി; ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട 3 സൈനിങ്ങുകൾ ഇവരാണ്