in

LOVELOVE OMGOMG LOLLOL

കേരള യുണൈറ്റഡിനെ പഞ്ഞിക്കിട്ടു, ബ്ലാസ്റ്റേഴ്സിനു തകർപ്പൻ വിജയം?

മാളവികയുടെയും നിധിയയുടെയും ഹാട്രിക് ഗോളുകളിൽ കേരള യുണൈറ്റഡിനെയാണ് വൻ സ്കോർ മാർജിനിൽ പരാജയപ്പെടുത്തി കൊമ്പത്തിമാർ വിലപ്പെട്ട 3 പോയന്റുകൾ നേടിയെടുത്തത്.

അരങ്ങേറ്റം കുറിച്ച ആദ്യ സീസണിൽ തന്നെ വിജയ തേരിലേറി മുന്നോട്ട് കുതിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പെൺപട. ഇന്ന് നടന്ന കേരള വിമൻസ് ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീം നേടിയത് എതിരില്ലാത്ത 9 ഗോളുകളുടെ വിജയമാണ്.

മാളവികയുടെയും നിധിയയുടെയും ഹാട്രിക് ഗോളുകളിൽ കേരള യുണൈറ്റഡിനെയാണ് വൻ സ്കോർ മാർജിനിൽ പരാജയപ്പെടുത്തി കൊമ്പത്തിമാർ വിലപ്പെട്ട 3 പോയന്റുകൾ നേടിയെടുത്തത്.

തുടർച്ചയായി മികച്ച പ്രകടനം കാഴ്ച വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നായിക മാളവികയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിൽ മുന്നോട്ടു നയിച്ചത്.

2-മിനിറ്റിൽ ഗോൾ നേടി തുടങ്ങിയ മാളവിക മത്സരം തുടങ്ങി 15 മിനിറ്റിനുള്ളിൽ ഹാട്രിക് ഗോളുകളും അസിസ്റ്റുകളും ഈ മത്സരത്തിൽ നേടി. 2, 4 മിനിറ്റികളിൽ മാളവികയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി മത്സരം ആരംഭിച്ചു.

6-മിനിറ്റിൽ നിധിയയിലൂടെ ലീഡ് ഉയർത്തിയ ബ്ലാസ്റ്റേഴ്സിനു വേണ്ടി ഹാട്രിക് ഗോളുമായ് 15 മിനിറ്റിൽ വീണ്ടും മാളവിക സ്കോർബോർഡിലെത്തി.

21-മിനിറ്റിൽ സുനിതയിലൂടെ അഞ്ചാം ഗോൾ നേടിയ ബ്ലാസ്റ്റേഴ്സിനു വേണ്ടി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മാളവികയുടെ അസിസ്റ്റിൽ നിന്ന് നിധിയ സ്കോർ 6-0 എന്ന നിലയിലെത്തിച്ചു.

ആദ്യ പകുതി തന്നെ ആറാട്ട് നടത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീം രണ്ടാം പകുതിയിൽ 3 ഗോളുകൾ കൂടി സ്കോർബോർഡിൽ ചേർത്തു.

51-മിനിറ്റിൽ മാളവികയുടെ അസിസ്റ്റിൽ നിന്ന് അശ്വതി സ്കോർ ചെയ്തു. 73 മിനിറ്റിൽ നിധിയ തന്റെ ഹാട്രിക് ഗോൾ നേടി. 89 മിനിറ്റിൽ നാലാം ഗോളുമായ് വീണ്ടും മാളവിക അവതരിച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത് 9 ഗോളുകളുടെ കിടിലൻ വിജയവും 3 പോയന്റുകളുമാണ്.

ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച 5 സൈനിങ്ങുകൾ

സ്റ്റിവാർട്ടിന് ഹാട്രിക്?തകർപ്പൻ മത്സരം?ഒടുവിൽ മുംബൈ സെമിയിൽ