in , ,

LOLLOL OMGOMG AngryAngry CryCry LOVELOVE

കട്ടഫ്ലോപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും 5 ഫ്ലോപ്പ് വിദേശ സൈനിങ്ങുകൾ ഇവരാണ്

ഒട്ടനവധി വിദേശ താരങ്ങൾ കളിച്ച ക്ലബ്ബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചതിൽ ഏറ്റവും മോശം അഞ്ച് വിദേശ താരങ്ങൾ ആരെല്ലാമാണ്? ബ്ലാസ്റ്റേഴ്‌സിലെത്തി പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാതെ പോയ 5 വിദേശ താരങ്ങളെ ഒന്ന് പരിചയപ്പെടാം.

ഡേവിഡ് ജെയിംസ്, ബെർബറ്റോവ് തുടങ്ങിയ വമ്പൻ താരങ്ങളും ഹോസു, ഇയാൻ ഹ്യും തുടങ്ങിയ ഫാൻസ്‌ ഫേവറേറ്റുകളായ വിദേശ താരങ്ങൾ ഉൾപ്പെടെ ഒട്ടനവധി വിദേശ താരങ്ങൾ കളിച്ച ക്ലബ്ബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചതിൽ ഏറ്റവും മോശം അഞ്ച് വിദേശ താരങ്ങൾ ആരെല്ലാമാണ്? ബ്ലാസ്റ്റേഴ്‌സിലെത്തി പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കാതെ പോയ 5 വിദേശ താരങ്ങളെ ഒന്ന് പരിചയപ്പെടാം.

  1. ഡിമിറ്റർ ബെർബറ്റോവ്

പ്രീമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ബൂട്ട് കെട്ടിയ ഇതിഹാസ താരമാണ് ബെർബ. 2017-18 സീസണിൽ വലിയ കൊട്ടിയാഘോഷത്തോടെ ടീമിലെത്തിയ ബെർബ, ബ്ലാസ്റ്റേഴ്‌സിൽ വൻ പരാജയമായിരുന്നു. ബെർബ പരാജയമാണ് എന്ന് പറയുന്നതിനേക്കാൾ ഭേദം ഒരു മുന്നേറ്റതാരത്തെ ഡിഫൻസീവ് മിഡ്‌ഫീൽഡർ ആയി കളിപ്പിച്ച അന്നത്തെ ബ്ലാസ്റ്റേഴ്‌സ് കളി ശൈലിയും വൻ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

  1. സ്ലാവിസ സ്റ്റഹ്നോവിക്ക്

2018-19 സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച സെർബിയൻ താരമാണ് സ്ലാവിസ. ബ്ലാസ്റ്റേഴ്‌സിനായി സീസണിൽ 16 കളികളിൽ നിന്ന് 4 ഗോളുകൾ നേടിയെങ്കിലും ഒരു വിദേശ സ്ട്രൈക്കർക്കുള്ള ക്വാളിറ്റി സൂക്ഷിക്കാൻ സ്ലാവിസയ്ക്ക് കഴിഞ്ഞില്ല.

  1. മതെജ് പോപ്ലാന്റിക്ക്

2018-19 സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ കളിച്ച സ്ലോവേനിയൻ താരമാണ് പോപ്ലാന്റിക്ക്. അന്ന് സീസണിലെ ആദ്യ മത്സരത്തിൽ ഗോളടിച്ച താരത്തെ ആരാധകർ സ്നേഹപൂർവ്വം പോപ്പെട്ടൻ എന്നൊക്കെ വിളിച്ചെങ്കിലും താരത്തിന് സീസണിൽ മികവ് കാട്ടാനായാനില്ല.

  1. മൈക്കൽ ചോപ്ര

ബ്ലാസ്റ്റേഴ്‌സിൽ കളിക്കുന്ന സമയത്ത് തന്നെ ആരാധകരുടെ ഭാഗത്ത് നിന്ന് വലിയ വിമർശനം കേട്ട താരമാണ് മൈക്കൽ ചോപ്ര. ഫിറ്റ്‌നസ് പ്രശ്നം നേരിടുന്ന താരത്തെ ടീമിലെത്തിച്ചതിന് അന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. 2014,2016 സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച ഈ ഇംഗ്ലീഷുകാരൻ ബ്ലാസ്റ്റേഴ്‌സിന്റെ ഫ്ലോപ്പ് സൈനിങ്ങിൽ പ്രധാനിയാണ്.

  1. കാർലോസ് മർചീന

ഇങ്ങനെയൊരു താരം ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിട്ടുണ്ടോ എന്ന കാര്യം പോലും ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ പലർക്കുമറിയില്ല. ലോകകപ്പ് ജേതാവ്, ലാലിഗ വിന്നർ എന്നീ വിശേഷണങ്ങളുമായി 2015 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ മാർക്യു താരമായി എത്തിയ മർചീന ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആകെ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. മാർക്വീ താരമായെത്തിയ മർച്ചേന ഒരൊറ്റ മത്സരം കളിച്ചതിന് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അക്കാര്യത്തിൽ ഇനി ഭയപ്പെടാനില്ല

കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കുമ്പോൾ ചെവിയിൽ കോട്ടൻ തിരികിയാണ് ഇറങ്ങാൻ പ്ലാൻ എന്ന് ഛേത്രി