in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അക്കാര്യത്തിൽ ഇനി ഭയപ്പെടാനില്ല

പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സിന്റെ വലിയ ആശ്വാസമാണ് ലെസ്‌കോ. ആദ്യ സീസണിൽ ലെസ്‌കോയ്ക്ക് ബാക്ക്അപ്പ് ആയി സിപോവിച്ചും കഴിഞ്ഞ സീസണിൽ വിക്ടർ മോങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ലെസ്‌കോ തരുന്ന ഒരു ആത്മവിശ്വാസം ആരാധകർക്ക് നൽകാനായില്ല.

കഴിഞ്ഞ രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയുടെ നായകനാണ് മാർക്കോ ലെസ്കോവിച്ച്. താരം ഇത്തവണയും ടീമിനോടൊപ്പമുണ്ട്. എന്നാൽ പരിക്ക് കാരണം താരത്തിന് സീസണിലെ ആദ്യ മത്സരം നഷ്ടമായിരുന്നു.

പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സിന്റെ വലിയ ആശ്വാസമാണ് ലെസ്‌കോ. ആദ്യ സീസണിൽ ലെസ്‌കോയ്ക്ക് ബാക്ക്അപ്പ് ആയി സിപോവിച്ചും കഴിഞ്ഞ സീസണിൽ വിക്ടർ മോങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഇവർക്ക് ലെസ്‌കോ തരുന്ന ഒരു ആത്മവിശ്വാസം ആരാധകർക്ക് നൽകാനായില്ല.

ലെസ്‌കോ പരിക്കേറ്റ് കളിക്കാതിരുന്ന കളികളിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ലെസ്‌കോയ്ക്ക് ശേഷം അല്ലെങ്കിൽ ലെസ്‌കോയ്ക്ക് പകരം അത്രമാത്രം ധൈര്യം തരുന്ന താരമാരായിരിക്കും എന്ന ചോദ്യം ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഉണ്ടായിരുന്നു.

എന്നാൽ ലെസ്‌കോയ്ക്ക് പറ്റിയ പകരക്കാരൻ ഇത്തവണ ബ്ലാസ്റ്റേഴ്‌സിൽ എത്തിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ഇത്തവണ മോണ്ടിനെഗ്രയിൽ നിന്നുമെത്തിച്ച മിലോസ് ഡ്രിങ്കിച്ച് ലെസ്‌കോയ്ക്ക് പറ്റിയ പകരക്കാരനാണെന്ന് തെളിയിച്ചിരിക്കുകയാണ്.

ബംഗളുരുവിനെതിരെ ഉദ്ഘാടന മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം പ്രതിരോധനിരയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. അന്ന് ലെസ്‌കോ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നൽകിയ അതെ ആത്മവിശ്വാസമാണ് ഡ്രിങ്കിച്ചും നൽകുന്നത്. അതിനാൽ ലെസ്‌കോയില്ലാത്ത പ്രതിരോധത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനി ഭയപ്പെടാനില്ല.

ചെന്നൈയെ മറികടന്നു🔥; ഐഎസ്എലിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്…

കട്ടഫ്ലോപ്പ്; ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തേയും 5 ഫ്ലോപ്പ് വിദേശ സൈനിങ്ങുകൾ ഇവരാണ്