in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

3 പേരെ ഒഴിവാക്കുന്നു; അടുത്ത സീസണിൽ ഇവർ രാജസ്ഥാനൊടോപ്പ മുണ്ടാവില്ല

ഈ സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. അടുത്ത സീസണ് മുന്നോടിയായി മൂന്നു താരങ്ങളെ ഒഴിവാക്കാനാണ് രാജസ്ഥാൻ ആലോചിക്കുന്നത്. അത്തരത്തിൽ രാജസ്ഥാൻ പുറത്താക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് താരങ്ങളെ പരിചയപ്പെടാം.

ഇത്തവണ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ടായിരുന്നു രാജസ്ഥാൻ റോയൽസിന്റെ മടക്കം. താര ലേലത്തിന് ശേഷം ഏറ്റവും മികച്ച ടീമായി കണക്കാക്കിയ രാജസ്ഥാൻ റോയൽസിന് ഇത്തവണ ഐപിഎല്ലിന്റെ പ്ലേഓഫിലേക്ക് കടക്കാനായില്ല. ആദ്യ അഞ്ചു മത്സരങ്ങളിൽ നാല് വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന് ആ മികവ് പിന്നീടുള്ള മത്സരങ്ങളിൽ പുലർത്താനായില്ല. തൽഫലം പ്ലേ ഓഫ് കാണാതെ രാജസ്ഥാൻ പുറത്താവുകയായിരുന്നു.

ഈ സീസൺ അവസാനിച്ചെങ്കിലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. അടുത്ത സീസണ് മുന്നോടിയായി മൂന്നു താരങ്ങളെ ഒഴിവാക്കാനാണ് രാജസ്ഥാൻ ആലോചിക്കുന്നത്. അത്തരത്തിൽ രാജസ്ഥാൻ പുറത്താക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് താരങ്ങളെ പരിചയപ്പെടാം.

കർണാടക ബാറ്റർ ദേവ്ദത്ത്‌ പഠിക്കലിനെയാണ് രാജസ്ഥാൻ അടുത്ത സീസണിൽ ഒഴിവാക്കുക. ഇത്തവണ ആകെ 26.22 ശരാശരിയിൽ ബാറ്റ് ചെയ്ത താരത്തിന് രാജസ്ഥാന്റെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചില്ല. താരത്തിന്റെ ഇഷ്ട പൊസിഷൻ ഓപ്പണിങ്ങാണ്. എന്നാൽ ഓപ്പണിങ് പൊസിഷനിൽ ജോസ് ബട്ട്ലറും ജെയ്സ്വാളും സ്ഥാനമുറപ്പിച്ചതോടെ ഇഷ്ട പൊസിഷനിൽ കളിക്കാൻ കഴിയാത്ത താരം ടീം വിടുന്നതാണ് താരത്തിന്റെ കരിയറിനും നല്ലത്. കൂടാതെ മധ്യനിരയിൽ മികച്ച ഒരു ബാറ്ററെ കൊണ്ടുവരുന്നതും രാജസ്ഥാന് അടുത്ത സീസണിൽ ഗുണകരമാവും.

ഐപിഎൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട യുവതാരം റിയാൻ പരാഗിനെയാണ് രാജസ്ഥാൻ അടുത്തതായി ഒഴിവാക്കാൻ ഉദ്ദേശിക്കുന്നത്. നിർണായകമായ മധ്യനിരയിൽ മോശം ഫോമാണ് താരം കളിച്ച കളികളിൽ പുറത്തെടുത്തത്.

ഇത്തവണ താര ലേലത്തിൽ രാജസ്ഥാൻ വലിയ പ്രതീക്ഷയുടെ ടീമിലെത്തിച്ച താരമാണ് വെസ്റ്റിൻഡീസ് ഓൾറൗണ്ടർ ജയ്സൺ ഹോൾഡർ. എന്നാൽ 9 എക്കണോമിയിൽ ആകെ നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം തന്നിൽ അർപ്പിച്ച പ്രതീക്ഷ വിഫലമാക്കുകയായിരുന്നു. അതിനാൽ ഹോൽഡറിനെയും അടുത്ത സീസണിൽ രാജസ്ഥാൻ ഒഴിവാക്കിയേക്കും.

ബ്ലാസ്റ്റേഴ്സിന് എട്ടിന്റെ പണി കൊടുത്ത് എഫ്സി ഗോവ അവസരം മുതലെടുത്തു?

ആകാശ് മധ്വാളിനെ ആർസിബി ഒഴിവാക്കിയത് എന്ത് കൊണ്ട്? കാരണമുണ്ട്…