ഇന്ത്യൻ ക്രിക്കറ്റിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ് മുംബൈ ഇന്ത്യൻസ് താരം ആകാശ് മദ്വാൽ. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും താരം നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ഇത്രമേൽ ശ്രദ്ധിക്കപ്പെടാൻ കാരണം.
ലീഗ് ഘട്ടത്തിൽ സൺറൈസസ് ഹൈദരാബാദിനെതിരായുള്ള നിർണായക മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ താരം, ഇന്നലെ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയൻസിന്റെ അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്നലത്തെ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും മദ്വാൽ തന്നെയാണ്.
മിന്നും പ്രകടനങ്ങളുമായി മദ്വാൽ നിറഞ്ഞുനിൽക്കുമ്പോൾ ഏറെ വിമർശനം കേൾക്കുന്നത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനാണ്. കാരണം, 2019 ൽ ബാംഗ്ലൂരിന്റെ നെറ്റ് ബോളറായിരുന്നു മദ്വാൽ. എന്നാൽ ഇത്രയും മികച്ച ഒരു താരത്തെ കണ്ടെത്താനും മെയിൻ ടീമിൽ എത്തിക്കാനോ ബാംഗ്ലൂരിന് സാധിച്ചില്ല എന്നതാണ് വിമർശനം.
മുംബൈ നായകൻ രോഹിത് ശർമയാണ് മദ്വാളിന്റെ കഴിവ് കണ്ടെത്തിയതെന്ന വാദം സമൂഹമാധ്യമങ്ങളിൽ ആരാധകർ ഉയർത്തുകയാണ്. എന്നാൽ 2019ൽ ബാംഗ്ലൂരിന്റെ നെറ്റ് ബോളറായി എത്തുമ്പോൾ താരത്തിന് ഇത്രയും കഴിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് താരത്തെ സീനിയർ ടീമിലേക്ക് എടുക്കാത്തത് എന്നുമാണ് ബാംഗ്ലൂർ ആരാധകർ മറുവാദമായി ഉന്നയിക്കുന്നത്.
ഓരോ താരത്തിനും തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങൾ ഉണ്ടാകും. ആ സമയത്തിലൂടെയാണ് ഇപ്പോൾ മദ്വാൽ കടന്നു പോകുന്നതെന്ന് ആ സമയം ലഭിച്ചത് മുംബൈ ഇന്ത്യൻസിനാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. താരം ഇത്രയും മികച്ച രീതിയിൽ കടന്നുപോകാത്ത സമയത്തിലൂടെയായിരുന്നു ബാംഗ്ലൂരിന്റെ നൈറ്റ് ബൗളർ ആയി എത്തിയതെന്നും അതിനാലാണ് താരത്തെ സീനിയർ ടീമിൽ എത്തിക്കാൻ ബാംഗ്ലൂരിന് കഴിയാത്തതെന്നും ആർസിബി ആരാധകർ പറയുന്നു.
ബാംഗ്ലൂരിന്റെ നെറ്റ് ബൗളറായി എത്തിയതിന് മൂന്നു വർഷങ്ങൾക്കപ്പുറം 2022 ലാണ് താരം മുംബൈ ഇന്ത്യൻസ് ബോളറായി എത്തിയതെന്നും സൂര്യകുമാർ യാദവിന് പരിക്കേറ്റത് മൂലം മാത്രമാണ് താരത്തെ മുംബൈ സീനിയർ ടീമിൽ എത്തിച്ചതെന്നും ബാംഗ്ലൂർ ആരാധകർ ചൂണ്ടിക്കാട്ടുന്നു.