ഇന്ത്യൻ സൂപ്പർ ലീഗിന്റെ ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി കാര്യമായ തിരച്ചിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയേ സംബന്ധിച്ചുള്ള ഒരു ട്രാൻസ്ഫർ റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള ഒരു ലെഫ്റ്റ് ബാക്ക് താരത്തിനെ സൈൻ ചെയ്യാനുള്ള ശ്രമങ്ങളിലാണ് എന്നാണ് റൂമറിൽ പറയുന്നത്.
എന്നാൽ ഹൈദരാബാദ് എഫ്സി താരം ആകാശ് മിശ്രയുടെ ഭാവിയെ സംബന്ധിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെച്ച താരത്തിന്റെ സൈനിങ് നീക്കങ്ങൾ ഉണ്ടാകുകയെന്നാണ് അറിയാൻ കഴിയുന്നത്.
നിലവിൽ ആകാശ്മിശ്രക്ക് വേണ്ടി മോഹൻ ബഗാൻ, മുംബൈ സിറ്റി ടീമുകളാണ് രംഗത്തുള്ളത്. എന്തിരുന്നാലും ഐഎസ്എൽ ക്ലബ്ബിൽ നിന്നും തന്നെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ഒരു താരത്തിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്.
?? Kerala Blasters trying to sign a left back from ISL, signing will be depends on Akash Mishra's future. @subin_mathew #KBFC
— KBFC XTRA (@kbfcxtra) May 25, 2023