in ,

LOVELOVE LOLLOL OMGOMG CryCry

നിഷു കുമാർ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? അപ്ഡേറ്റ് നൽകി മാർക്കസ്?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനെ വരവേൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിനോടൊപ്പം ഇന്ത്യൻ താരമായ നിഷു കുമാറിനും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്രത്യേകത നിറഞ്ഞതാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിനെ വരവേൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ടീമിനോടൊപ്പം ഇന്ത്യൻ താരമായ നിഷു കുമാറിനും വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പ്രത്യേകത നിറഞ്ഞതാണ്.

2020-ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി നാല് വർഷ കരാറിൽ ഫ്രീ ട്രാൻസ്ഫറിലൂടെയെത്തിയ നിഷു കുമാർ ഒപ്പ് വെച്ചിരുന്നു, അത് പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ കഴിയുന്നതോടെ നിഷു കുമാറിന്റെ ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കുകയാണ്.

എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തിനെ വിൽക്കുകയാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ട്രാൻസ്ഫർ ഫീ ലഭിക്കും. പുറത്ത് വരുന്ന ട്രാൻസ്ഫർ റൂമറുകൾ പ്രകാരം നിഷു കുമാർ ഈസ്റ്റ്‌ ബംഗാളിൽ ജോയിൻ ചെയ്യാനൊരുങ്ങുകയാണ്.

എന്നാൽ പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ നൽകുന്ന അപ്ഡേറ്റ് പ്രകാരം നിഷു കുമാർ ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് താരമാണ്, മറ്റൊരു ക്ലബ്ബിലും താരം സൈൻ ചെയ്തിട്ടില്ല.

കൂടാതെ സൈൻ ചെയ്യാൻ ഒരുങ്ങുകയാണെങ്കിൽ അത് ഉടനെ തന്നെ ഉണ്ടാവില്ലെന്നും മാർക്കസ് പറഞ്ഞു. മുൻ ബാംഗ്ലൂരു താരമായ നിഷു കുമാറിനെ ടീമിലെത്തിക്കാൻ മുൻ ബാംഗ്ലൂരു പരിശീലകനായ നിലവിലെ ഈസ്റ്റ്‌ ബംഗാൾ കോച്ച് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആകാശ് മിശ്രയുടെ ഭാവി പ്രധാനം, കിടിലൻ ഇന്ത്യൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്നു?

ഒന്നല്ല, ഡബിൾ സൈനിങ്?കിടിലൻ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?