in ,

LOVELOVE

ഒന്നല്ല, ഡബിൾ സൈനിങ്?കിടിലൻ ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്?

ഇന്ത്യൻ സൂപ്പർ ലീഗിന് മുൻപായി ട്രാൻസ്ഫർ മാർക്കറ്റിൽ ഇന്ത്യൻ താരങ്ങൾക്ക് വേണ്ടി വല വിരിച്ച കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർക്ക് ഏറെ സന്തോഷ നൽകുന്ന പുതിയൊരു ട്രാൻസ്ഫർ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്ത് വരുന്നത്.

നേരത്തെ ഒരു സീനിയർ ഇന്ത്യൻ താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് അന്വേഷണങ്ങൾ നടത്തിയെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞിരുന്നു.

ബാംഗ്ലൂരു എഫ്സിയിൽ നിന്നും പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സൈൻ ചെയ്‌തെന്ന ശക്തമായ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ മാർക്കസ് പറഞ്ഞ താരം പ്രബീർ ദാസ് ആകുമെന്നാണ് ആരാധകർ കരുതിയത്.

എന്നാൽ പ്രബീർ ദാസ് അല്ല ഈയൊരു താരമെന്ന് ഇപ്പോൾ മാർക്കസ് തന്നെ വെളിപ്പെടുത്തുന്നു. മറ്റൊരു ഇന്ത്യൻ സൂപ്പർ താരത്തിനെ സ്വന്തമാക്കാനുള്ള സാധ്യതകളെ കുറിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് അന്വേഷിച്ചത്.

അതേസമയം പ്രബീർ ദാസ് ടീം വിടുന്നതായി ബാംഗ്ലൂരു എഫ്സി ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയതിനാൽ താരത്തിന്റെ സൈനിങ് പ്രഖ്യാപനം ബ്ലാസ്റ്റേഴ്‌സ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിഷു കുമാർ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? അപ്ഡേറ്റ് നൽകി മാർക്കസ്?

അൽവാരോ ഗോവയിൽ തുടർന്നേക്കില്ല? എഡു ബെഡിയയും പുറത്തേക്ക്?