in

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ട ഏറ്റവും പ്രധാന കാര്യമാണ് ഇതൊക്കെ?; പരിഹാരം കണ്ടെത്തുമെന്ന പ്രതിക്ഷയിൽ ആരാധർ ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെട്ട രീതിയിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഒമ്പത് മത്സരങ്ങൾക്ക് ശേഷം 17 പോയിന്റുമായി നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

എന്നാൽ ഈ സീസണിൽ ഇതുവരെ കളിച്ചത്തിൽ വെച്ച് നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഭയക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തെയാണ് പ്രതിരോധ നിര. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം പണം മുടക്കിയത് പ്രതിരോധ നിരയ്ക്ക് വേണ്ടിയായിരിക്കും.

എന്നിട്ട് പോലും ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സിന് വെറും രണ്ട് ക്ലീൻ ഷീറ്റ് മാത്രമേ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളു. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രതിരോധ നിര ഒന്നുകൂടി ശക്തിപ്പെടുത്തണം.

ഇനി നോക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഏറ്റവുമധികം തിരച്ചടി നേരിട്ട മറ്റൊരു സംഭവമാണ് സെറ്റ് പീസ്. ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ കൃത്യമായി സെറ്റ് പീസ് പ്രധിരോധിക്കാൻ കഴിയുന്നില്ല. അതോടൊപ്പം കിട്ടുന്ന സെറ്റ് പീസ് മുതലാകാനും. എന്തിരുന്നാലും വരും മത്സരങ്ങളിലേക്ക് ഇവാനാശാൻ ഇതിനൊക്കെ പരിഹാരം കാണുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.

ഇവാൻ ആശാനേക്കാൾ മികച്ചവനോ മനോല മാർക്കസ്..

ഈ മാറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സിന് അനിവാര്യം..