in

“ഇത് സ്വപ്നം”- ഫിഫയുടെ സ്പെഷ്യൽ അവാർഡ് നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ സംസാരിക്കുന്നു

“ഉടൻ തന്നെ 37 വയസ്സ് ആകുമെങ്കിലും എനിക്ക് മികച്ച ആരോഗ്യവും മറ്റുമെല്ലാമുണ്ട്n. ഞാൻ ഇനിയും ഹാർഡ് വർക് ചെയ്യുന്നത് തുടരും. ഞാൻ ഈ ഗെയിമിനെ സ്നേഹിക്കുന്നു, അതിനോട് അഭിനിവേശവുമുണ്ട്. എനിക്ക് ഫുട്ബോളിൽ ഇനിയും തുടരണം. ഇനിയും നാലോ അഞ്ചോ വർഷം കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എല്ലാം മാനസികമാണ്

Hard schedule for Cristiano Ronaldo

ബെസ്റ്റ് ഫിഫ അവാർഡുകൾ കഴിഞ്ഞ ദിവസം ഫിഫയുടെ ആസ്ഥാനമായ സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ വെച്ച് നടന്ന ചടങ്ങിൽ ഫിഫ പ്രഖ്യാപിച്ചിരുന്നു. 2021-ലെ ബെസ്റ്റ് അവാർഡുകൾക്കിടയിലും ഫിഫ ദി ബെസ്റ്റ് സ്പെഷ്യൽ അവാർഡുകൾ സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രിസ്റ്റീൻ സിൻക്ലെയർ എന്നിവർക്ക് കഴിഞ്ഞു.

അന്താരാഷ്ട്ര തലത്തിലെ എക്കാലത്തെയും മികച്ച ഗോൾസ്കോറർക്കാണ് ഫിഫ ബെസ്റ്റ് സ്പെഷ്യൽ അവാർഡ് നൽകിയത്. കനേഡിയൻ വനിതാ താരം ക്രിസ്റ്റിൻ സിൻക്ലെയർ(188), പോർച്ചുഗീസ് ദേശീയ ടീം നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോ(115) എന്നിവരാണ് ഫിഫയുടെ സ്പെഷ്യൽ അവാർഡ് നേടിയത്.

ഫിഫയുടെ ബെസ്റ്റ് സ്പെഷ്യൽ അവാർഡ് ഏറ്റുവാങ്ങുവാനായി ക്രിസ്റ്റ്യാനോ റൊണാൾഡോ സൂറിച്ചിൽ വെച്ച് നടന്ന ചടങ്ങിൽ എത്തിയിരുന്നു. താരം നേരിട്ടാണ് ഈ അവാർഡ് ഫിഫയുടെ കയ്യിൽ നിന്നും സ്വന്തമാക്കിയത്.

Hard schedule for Cristiano Ronaldo

ഈ അവാർഡ് നേടിയതിന് ശേഷം ഇത് ഒരു സ്വപ്നമാണെന്നും, ഇനിയും ഫുട്ബോളിൽ നാലോ അഞ്ചോ വർഷം കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. താൻ ഉടനെ തന്നെ വീണ്ടുമൊരു കുഞ്ഞിന്റെ പിതാവാകുമെന്നും സന്തോഷപൂർവ്വം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂട്ടിച്ചേർത്തു

“ഇത് ഒരു സ്വപ്നമാണ്, ആദ്യം തന്നെ കഴിഞ്ഞ 20 വർഷമായി എന്റെ കൂടെ ദേശീയ ടീമിൽ സമയം ചെലവഴിച്ച എല്ലാ സഹതാരങ്ങൾക്കും നന്ദി പറയണം. റെക്കോർഡ് 109 ഗോളായിരുന്നു, അല്ലേ? എന്നാൽ ഇപ്പോൾ ഞാൻ അതിൽ നിന്നും 6 ഗോളുകൾക്ക് മുന്നിലാണ്.”

“ഞാൻ വളരെയധികം അഭിമാനിക്കുന്നു, ഞാൻ വളരെയധികം ബഹുമാനിക്കുന്ന സ്ഥാപനമായ ഫിഫയുടെ അടുക്കൽ നിന്നും ലഭിച്ച ഒരു പ്രത്യേക അവാർഡ് തന്നെയാണിത്. കൂടാതെ എന്റെ ഫാമിലിക്കും നന്ദി പറയണം. ഉടൻ തന്നെ ഞാൻ വീണ്ടുമൊരു കുഞ്ഞിന്റെ പിതാവാകും. ഞാൻ അഭിമാനിക്കുന്നു. എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആകുന്നത് വലിയ കാര്യമാണ്.”

“എനിക്ക് ഇപ്പോഴും ഈ കളിയോടും ഗോളുകൾ സ്കോർ ചെയ്യാനുമുള്ള അഭിനിവേശമുണ്ട്. എനിക്ക് അഞ്ച് വയസുള്ളപ്പോൾ മുതലാണ് ഞാൻ ഫുട്ബോൾ കളി തുടങ്ങുന്നത്. ഞാൻ പിച്ചിലേക്ക് പോകുമ്പോഴും, പരിശീലനത്തിൽ പോലും, എന്റെ മോട്ടിവേഷൻ ഇപ്പോഴും അവിടെയാണുള്ളത്.”

“ഉടൻ തന്നെ 37 വയസ്സ് ആകുമെങ്കിലും എനിക്ക് മികച്ച ആരോഗ്യവും മറ്റുമെല്ലാമുണ്ട്n. ഞാൻ ഇനിയും ഹാർഡ് വർക് ചെയ്യുന്നത് തുടരും. ഞാൻ ഈ ഗെയിമിനെ സ്നേഹിക്കുന്നു, അതിനോട് അഭിനിവേശവുമുണ്ട്. എനിക്ക് ഫുട്ബോളിൽ ഇനിയും തുടരണം. ഇനിയും നാലോ അഞ്ചോ വർഷം കളിക്കാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എല്ലാം മാനസികമാണ്.”

“നിങ്ങൾ നിങ്ങളുടെ ശരീരത്തെ നന്നായി പരിപാലിച്ചാൽ, നിങ്ങൾക്ക് ശരീരത്തെ ആവശ്യം വരുമ്പോൾ അത് നിങ്ങൾക്ക് മികച്ച രീതിയിൽ തിരിച്ചു തരും.” – ഫിഫയുടെ സ്പെഷ്യൽ അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ വാക്കുകളാണിത്.

ഫിഫയുടെ മികച്ച ഇലവനിൽ ഇടം നേടി ക്രിസ്റ്റ്യാനോയും മെസ്സിയും, ഫിഫ്പ്രോ ഇലവൻ 2021 ഇങ്ങനെയാണ്

ഗോൾ വീഡിയോ – ഫിഫയുടെ മികച്ച ഗോളിനുള്ള പുസ്കാസ് അവാർഡ് നേടിയ അർജന്റീന താരം സംസാരിക്കുന്നു