in

ഇതാണ് ലൂണയുടെ ലോയലിറ്റി, കോടികൾ കൊണ്ട് തുലഭാരം തൂക്കിയാലും അത് തകർക്കാൻ കഴിയില്ല..

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇന്ന് സന്തോഷ ദിവസമാണ്. പ്രിയപ്പെട്ട ആശാൻ പടിയിറങ്ങിയതിന് ശേഷം ലൂണ കൂടി ടീം വിടുമോ എന്ന് ഭയപെട്ടിരുന്നു. എന്നാൽ ഇപ്പോൾ താരം 2027 വരെ കരാർ പുതുക്കിയ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. താരത്തിന് ബ്ലാസ്റ്റേഴ്‌സിനോടുള്ള ലോയലിറ്റി തന്നെയാണ് ഇതിന് കാരണം.

2024 വരെയായിരുന്നു ലൂണയുടെ കോൺട്രാക്ട്. ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫീലേക്ക് എത്തിയതോടെ 2025 വരെയായി അത് മാറിയിരുന്നു. പക്ഷെ ലൂണക്ക് ലോങ്ങ്‌ ടെം കോൺട്രാക്റ്റായിരുന്നു താല്പര്യം എന്നായിരുന്നു റിപ്പോർട്ടുകൾ.മുംബൈ സിറ്റി എഫ് സി യും ഗോവ എഫ് സി യും ഇത് നൽകാനും തയ്യാറായിരുന്നു.

ഇതിൽ ഗോവ മൂന്നു കൊല്ലത്തേക്കാണ് താരത്തിന് കോൺട്രാക്ട് നൽകാൻ ഒരുങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് നിശ്ചയിച്ചിരുന്നതിൽ അദ്ദേഹം സാലറിയും നൽകാൻ ഗോവ തയ്യാറായിരുന്നു. എന്നാൽ ഗോവയുടെ ഓഫർ നിരസിച്ചു അതിലും കുറവ് സാലറിയിൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് രണ്ട് കൊല്ലത്തേക്ക് കൂടി നിലനിർത്തിയിരിക്കുകയാണ്. അദ്ദേഹം ഒരിക്കൽ കൂടി എന്താണ് തന്റെ ലോയലിറ്റി എന്ന് കൂടി തെളിയിച്ചിരിക്കുകയാണ്.

നോട്ടടിക്കുന്ന കമ്മട്ടത്തിന് മുന്നിൽ മാരാർ മാത്രമല്ല, ലൂണയും വീണില്ല🔥ഗോവയും മുംബൈയും പ്ലിങ്🥴

ബ്ലാസ്റ്റഴ്സിനെക്കാൾ ഗംഭീര ഓഫർ ലൂണക്ക് മുന്നിൽ ഗോവ നൽകി👀 പക്ഷെ ലൂണ ചെയ്തത് കണ്ടോ😍🔥