in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റഴ്സിനെക്കാൾ ഗംഭീര ഓഫർ ലൂണക്ക് മുന്നിൽ ഗോവ നൽകി? പക്ഷെ ലൂണ ചെയ്തത് കണ്ടോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നായകൻ ലൂണ പുതിയ കരാർ ഒപ്പുവച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നായകൻ ലൂണ പുതിയ കരാർ ഒപ്പുവച്ചു.

ഐഎസ്എലിൽ നിന്നുള്ള മറ്റു ക്ലബ്ബുകളുടെ ആകർഷണീയമായ ഓഫറുകൾ മുന്നിൽ ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുവാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്.

എഫ്സി ഗോവ, മുംബൈ സിറ്റി എന്നീ ടീമുകൾ വമ്പൻ ഓഫറുകളുമായി അഡ്രിയാൻ ലൂണക്ക് മുന്നിൽ എത്തിയെങ്കിലും പണത്തിനു മേൽ സ്നേഹബന്ധത്തിന് വില കൽപ്പിച്ച അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനെ ചേർത്തുപിടിച്ചു.

2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറുള്ള  അഡ്രിയാൻ ലൂണ രണ്ടു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി പുതിയതായി ഒപ്പുവച്ചപ്പോൾ നിലവിൽ 2027 വരെയാണ് ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ കരാർ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെക്കാൾ വളരെ മികച്ച സാലറിയോടെ മൂന്നു വർഷത്തെ കരാറിൽ വമ്പൻ ഓഫർ ലൂണക്ക് വേണ്ടി എഫ്സി ഗോവ നൽകിയെങ്കിലും മികച്ച ഓഫറുകൾ വേണ്ടെന്ന് വെച്ചായിരുന്നു ലൂണ ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുത്തത്.

അഡ്രിയാൻ ലൂണക്ക് മുന്നിൽ കുറച്ചുകൂടി മെച്ചപ്പെട്ട പുതിയ ഓഫർ ബ്ലാസ്റ്റേഴ്സ് വെച്ചുനീട്ടിയപ്പോൾ പണമൊന്നും നോക്കാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയേ തിരഞ്ഞെടുക്കുകയായിരുന്നു താരം.

ഇതാണ് ലൂണയുടെ ലോയലിറ്റി, കോടികൾ കൊണ്ട് തുലഭാരം തൂക്കിയാലും അത് തകർക്കാൻ കഴിയില്ല..

ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി വരും