രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് എഐഎഫ്എഫ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രീമിയർ 1 ലൈസൻസിനുള്ള അപേക്ഷ തള്ളിയത്. ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, ഹൈദരാബാദ് എഫ്ക്ക്, ഒഡീഷ, ജംഷദ്പൂർ എഫ്സി എന്നിവരുടെയുടെ അപേക്ഷ തള്ളിയിരുന്നു. ഇതിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അപേക്ഷ തള്ളാനുള്ള കാരണമായി പറഞ്ഞത് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രശ്നങ്ങളാണ്.
ക്ലബ് ആരംഭിച്ചത് മുതൽ ക്ലബ്ബിന്റെ ഹോം സ്റ്റേഡിയം കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ്. എന്നാൽ ഈ സ്റ്റേഡിയത്തിന്റെ സുരക്ഷയുമായി ബന്ധപെട്ട് നേരത്തെ ആരോപണം ഉയർന്നതാണ്. അണ്ടർ 17 ലോകകപ്പ് മത്സരം സമയത്ത് ഫിഫ പ്രതിനിധികൾ സ്റ്റേഡിയത്തെ പറ്റിയുള്ള ആശങ്ക പങ്ക് വെയ്ക്കുകയും സ്റ്റേഡിയത്തിൽ മത്സരം കാണാനുള്ള ആരാധകരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിരുന്നു.
കലൂർ സ്റ്റേഡിയം കേവലം സ്റ്റേഡിയം എന്നതിലുപരി ഒരു ബിസിനസ് ഹബ് കൂടിയാണ്. സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അതെ ബിൽഡിങ്ങിൽ പാചക വാതകമടക്കം ഉപയോഗിക്കുന്ന ഇരുപതോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നേരത്തെ സ്റ്റേഡിയത്തിലെ കോൺഗ്രീറ്റ് പാളികൾ അടർന്ന് വീണതുമൊക്കെ സ്റ്റേഡിയത്തിന് ഭീഷണിയാണ്.
ഇത്തരത്തിൽ കലൂർ സ്റ്റേഡിയം ദുരന്തത്തിന് ചേരുറവായാവുമെന്ന് മാതൃഭൂമി ന്യൂസ് അഭിപ്രായപ്പെടുന്നു. അങ്ങനെയങ്കിൽ വരും ദിവസങ്ങളിൽ കലൂർ സ്റ്റേഡിയം കേരളത്തിൽ ചൂടേറിയ ചർച്ചകൾക്ക് ഭാഗമായാൽ ബ്ലാസ്റ്റേഴ്‌സ് കലൂർ വിട്ട് മറ്റേതെങ്കിലും സ്റ്റേഡിയം അന്വേഷിക്കേക്കേണ്ടി വരും.
കേരളാ ബ്ലാസ്റ്റേഴ്‌സ് കേവലം കലൂർ സ്റ്റേഡിയത്തിൽ വാടകക്കാർ മാത്രമാണ്. അതിനാൽ സ്റേഡിയവുമായി ബന്ധപ്പെട്ട വിഷയത്തിൽ ബ്ലാസ്റ്റേഴ്സിന് ഇടപെടൽ നടത്താനാകില്ല. ഇനി കലൂരിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് തുടരുകയാണെങ്കിൽ പ്രീമിയർ 1 ലൈസൻസ് ബ്ലാസ്റ്റേഴ്സിന് സ്വപ്നം മാത്രമാവും.
ALSO READ; നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമോ?; സ്‌കോട്ടിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്ത്
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം