in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ലൂണയ്ക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ആശാനും എത്തുന്നു

നേരത്തെ ലൂണയുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പുതിയ പരിശീലകൻ വന്നതിന് ശേഷം തിരുമാനമെടുക്കാമെന്നായിരുന്നു ലൂണയുടെ നിലപാട്. കാരണം പുതിയ പരിശീലകന്റെ ഫോർമേഷനിൽ താരത്തിന് പ്രാധാന്യമുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തിയതിന് ശേഷം പുതിയ കരാറിൽ ഒപ്പിട്ടാൽ മതിയെന്നായിരുന്നു ലൂണയുടെ നിലപാട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാർ ഒപ്പ് വെച്ചതായി ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിരിക്കുകയാണ്. പുതിയ കരാർ അനുസരിച്ച് 2027 വരെ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും. മുംബൈയുടെയും ഗോവയുടെയും മികച്ച ഓഫറുകൾ നിരസിച്ചാണ് ലൂണ ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാർ ഒപ്പ് വെച്ചത്.

നേരത്തെ ലൂണയുമായുള്ള കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പുതിയ പരിശീലകൻ വന്നതിന് ശേഷം തിരുമാനമെടുക്കാമെന്നായിരുന്നു ലൂണയുടെ നിലപാട്. കാരണം പുതിയ പരിശീലകന്റെ ഫോർമേഷനിൽ താരത്തിന് പ്രാധാന്യമുണ്ടോ എന്ന കാര്യം ഉറപ്പ് വരുത്തിയതിന് ശേഷം പുതിയ കരാറിൽ ഒപ്പിട്ടാൽ മതിയെന്നായിരുന്നു ലൂണയുടെ നിലപാട്.

ലൂണ ബ്ലാസ്റ്റേഴ്സിന് പുതിയ കരാർ ഒപ്പ് വെച്ചതോടെ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകനും റെഡിയായി എന്ന സൂചനയാണ് ആരാധകർക്ക് ലഭിക്കുന്നത്. ഇവാൻ വുകോമനോവിച്ചിന് പകരം ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്നും ആ പരിശീലകൻ ലൂണ തന്റെ ഫോർമേഷനിൽ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ലൂണ ബ്ലാസ്റ്റേഴ്സിൽ കരാർ പുതിയതെന്നാണ് റിപ്പോർട്ടുകളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

അതേ സമയം കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ കണ്ടെത്തിയെന്നും വരും ദിവസങ്ങളിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇവാന് പകരം ബ്ലാസ്റ്റേഴ്സിൽ 100 പരിശീലകരാണ് പ്രൊഫൈലുകൾ അയച്ചത്.

ഈ പ്രൊഫൈലുകളിൽ നിന്ന് 20 പേരെ ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ശേഷം അഭിമുഖം നടത്തുകയും ചെയ്തിരുന്നു. ഈ പ്രക്രിയകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ തിരഞ്ഞെടുത്തത്. ഉടൻ തന്നെ ആ പരിശീലകൻ ആരാണെന്ന കാര്യം ആരാധകർ അറിയും.

ALSO READ: ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി വരും

ALSO READ; ലൂണ പുതിയ കരാർ അംഗീകരിച്ചു

ALSO READ: നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമോ?; സ്‌കോട്ടിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്ത്

ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി വരും

ബ്ലാസ്റ്റേഴ്സിന് കിരീടം ഇല്ല;ഫൈനലിൽ ഗോവയോട് തോൽവി?