in , , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

ലൂണ പുതിയ കരാർ അംഗീകരിച്ചു

കുറച്ച് ദിവസങ്ങളായി കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു. താരം അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്നുള്ളതായിരുന്നു ആ ആശങ്ക. ഇതിനിടയിൽ എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും താരത്തിനായി രംഗത്ത് വന്നത് ആരാധകരുടെ ആശങ്ക വർധിപ്പിച്ചു.

കുറച്ച് ദിവസങ്ങളായി കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു. താരം അടുത്ത സീസണിൽ ക്ലബ്ബിൽ തുടരുമോ എന്നുള്ളതായിരുന്നു ആ ആശങ്ക. ഇതിനിടയിൽ എഫ്സി ഗോവയും മുംബൈ സിറ്റി എഫ്സിയും താരത്തിനായി രംഗത്ത് വന്നത് ആരാധകരുടെ ആശങ്ക വർധിപ്പിച്ചു.

ഇപ്പോഴിതാ ലൂണയുടെ കാര്യത്തിൽ ഒരു സന്തോഷ വാർത്ത പുറത്ത് വന്നിരിക്കുകയാണ്. ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ലൂണയ്ക്ക് ദീർഘ നാളത്തെ കരാർ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം ആ കരാർ താരം സ്വീകരിച്ചതായുമാണ് റിപ്പോർട്ട്.

ലൂണയ്ക്ക് ബ്ലാസ്റ്റേഴ്സിൽ 2+1 കരാറാണ് ഉണ്ടായിരുന്നത്. ആ കരാർ പ്രകാരം ലൂണയ്ക്ക് 2025 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. ആ കരാറാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പുതുക്കിയത്. ഇതോടെ വരും സീസണുകളിലും താരം ബ്ലാസ്റ്റേഴ്സിലുണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.

നേരത്തെ ലൂണയുമായി ബന്ധപ്പെട്ടുള്ള ട്രാൻസ്ഫറുകൾ പുറത്ത് വന്നതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരത്വാജ് ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ട് എവിടേക്കും പോകില്ലെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു. ആ ഉറപ്പ് അദ്ദേഹം ഇപ്പോൾ പാലിക്കുകയും ചെയ്തിരിക്കുകയാണ്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ടീമിന്റെ ആത്മാവാണ് ലൂണ. ലൂണയുടെ അഭാവം കഴിഞ്ഞ സീസണിന്റെ രണ്ടാം ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് മനസിലാക്കുകയും ചെയ്തിരുന്നു. അതിനാൽ ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ട് പോകുന്നത് ആരാധകർക്ക് ചിന്തിക്കാൻ കൂടി കഴിയില്ലായിരുന്നു.

ALSO READ: നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമോ?; സ്‌കോട്ടിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്ത്

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം

ജുവാൻ ഫെറാൻഡോയെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു; പക്ഷെ….

ലൂണയുടെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്; പുതിയ കരാർ രണ്ട് വർഷത്തേക്ക് കൂടി…