കഴിഞ്ഞ കുറെ മാസങ്ങളായി എല്ലാ മലയാളി ഫുട്ബോൾ ആരാധകരും ഏറെ ആകാംക്ഷയുടെ കാത്തിരുന്നത് അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമോ എന്ന് അറിയാൻ വേണ്ടിയാണ്. ഇതോട് ബന്ധപ്പെട്ട് ഒട്ടനവധി അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.
ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് കൂടുതൽ റിപ്പോർട്ടുകൾ പുറത്തു വരുകയാണ്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. പുതിയ രണ്ട് വർഷ കരാറിലാണ് താരം ഇപ്പോൾ ഒപ്പിട്ടിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത് കൊണ്ട് തന്നെ ലൂണയുടെ കരാർ താനെ ഒരു വർഷത്തെയും കൂടി നീണ്ടിയിരുന്നു. അതോടൊപ്പം ബ്ലാസ്റ്റേഴ്സ് പുതിയ കരാറും താരത്തിനായി വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിന്റെ ഈ ഓഫറിൽ താരം അത്രെയും സന്തോഷവാനല്ലായിരുന്നു.
ഈ തക്കം നോക്കി താരത്തിനെ സ്വന്തമാക്കാനായി ഗോവ, മുംബൈ ടീമുകൾ രംഗത്ത് വന്നിരുന്നു. ഇരു ടീമും താരത്തിന് ലോങ്ങ് ടേം ഓഫറാണ് നൽകിയത്. എന്നാൽ ഈ സമയത്തായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് താരത്തെ നിലനിർത്തണം പറഞ്ഞു കടുത്ത സമ്മർദ്ദം നേരിടേണ്ടിവന്നത്.
ഇതോടെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താരത്തിനായി പുതിയ ലോങ്ങ് ടേം ഓഫർ നൽകുകയും, താരം ഈ കരാർ സ്വീകരിക്കുകയും ആയിരുന്നു. എന്തിരുന്നാലും ലൂണയെ നിലനിർത്തി കൊണ്ടുള്ള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിൽ നിന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.