in , , , ,

ജുവാൻ ഫെറാൻഡോയെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നു; പക്ഷെ….

എല്ലാ മലയാളി ആരാധകരും നിലവിൽ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ പകരക്കാരൻ വേണ്ടിയാണ്.  ബ്ലാസ്റ്റേഴ്‌സ് വരും മണിക്കൂറിൽ ഔദ്യോഗികമായി പുതിയ പരിശീലകനെ പ്രഖ്യാപ്പിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ മുൻ മോഹൻ ബഗാൻ പരിശീലകനായ ജുവാൻ ഫെറാൻഡോ ആവുമെന്ന് ശക്തമായ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോളിത ഈ ട്രാൻസ്ഫർ അഭ്യൂഹത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിരിക്കുകയാണ്.

ഖേൽ നൗവിന്റെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ജുവാൻ ഫെറാൻഡോയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു.  പക്ഷെ ചില കാരണങ്ങളാൽ ബ്ലാസ്റ്റേഴ്‌സിന് പരിശീലകനെ സ്വന്തമാക്കാൻ കഴിയാത്തെ വരുകയായിരുന്നു. ഇതിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ഖേൽ നൗ പുറത്ത് വിട്ടിട്ടില്ല.

എന്തിരുന്നാലും ജുവാൻ ഫെറാൻഡോ സൈപ്രസ് ടോപ്പ് ഡിവിഷൻ ക്ലബ്ബായ എഇകെ ലാർനാക്കയിൽ ചേർന്നിരിക്കുകയാണ്. രണ്ട് വർഷ കരാറിലാണ് ജുവാൻ എഇകെ ലാർനാക്കയിൽ ചേർന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനെ ഉടൻ തന്നെ ക്ലബ്‌ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുമെന്ന പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

കരുതിയിരുന്നോളൂ; 2 ബ്രസീലിയൻ ടോപ് ഡിവിഷൻ താരങ്ങൾ ഐഎസ്എല്ലിൽ പന്ത് തട്ടാനെത്തുന്നു

ലൂണ പുതിയ കരാർ അംഗീകരിച്ചു