ഫുട്ബാൾ ലോകത്തിന് ഒട്ടനേകം സംഭവനകൾ നൽകിയ രാജ്യമാണ് ബ്രസീൽ. ലോകത്തെവിടെയും കാൽപന്ത് കളിയിൽ ബ്രസീലിയൻ താരങ്ങൾ മികവ് കാണിച്ചിട്ടുണ്ട്, നമ്മുടെ ഐഎസ്എല്ലിലും ബ്രസീലിയൻ താരങ്ങൾ പന്ത് തട്ടി വിസ്‍മയിപ്പിച്ചിട്ടുണ്ട്. എലാനോ ബ്ലൂമർ, മാഴ്സലിഞ്ഞോ, റാഫേൽ ക്രിവല്ലാരോ തുടങ്ങിയ താരങ്ങൾ അതിന് ഉദാഹരണമാണ്.
ഇപ്പോഴിതാ രണ്ട് ബ്രസീലിയൻ ടോപ് ഡിവിഷൻ താരങ്ങൾ കൂടി അടുത്ത ഐഎസ്എല്ലിൽ പന്ത് തട്ടാൻ ഇന്ത്യയിലെത്തുകയാണ്. ചെന്നൈയിൻ എഫ്സി, ഐഎസ്എല്ലിലെ പുതുമുഖക്കാരായ മൊഹമ്മദൻസ് എസ്സി എന്നിവരാണ് ടോപ് ഡിവിഷനിൽ നിന്നും ബ്രസീലിയൻ താരങ്ങളെ തങ്ങളുടെ ടീമിലെത്തിച്ചിരിക്കുന്നത്.
ഐഎസ്എല്ലിലെ പുതുമുഖക്കാരായ മൊഹമ്മദൻസ് അടുത്ത സീസണിലേക്കുള്ള അവരുടെ ആദ്യ വിദേശ സൈനിങ് നടത്തിയിരിക്കുകയാണ്. ബൾഗേറിയൻ ടോപ് ഡിവിഷൻ ക്ലബായ ലോക്കൊമൊട്ടീവ് സോഫിയയുടെ ബ്രസീലിയൻ താരമായ ഫ്രാങ്കയെയാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്. 29 കാരനായ താരം അറ്റാക്കിങ് മിഡ്ഫീൽഡറാണ്.
മറ്റൊരു ബ്രസീലിയൻ സൈനിങ് നടത്തിയിരിക്കുന്നത് നമ്മുടെ അയൽക്കാരായ ചെന്നൈയിൻ എഫ്സിയാണ്. സൈപ്രിയറ്റ് ടോപ് ഡിവിഷൻ ക്ലബ്ബായ ഒഥല്ലോസ് അതിയാനോയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡറായ ലൂക്കാസ് ബ്രംബില്ലയെയാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ഒഥല്ലോസ് അതിയാനോയ്ക്കായി 13 കളികളിൽ നിന്നും അഞ്ച് ഗോളും 4 അസിസ്റ്റും നേടിയ താരമാണ് ലൂക്കാസ്. അറ്റാക്കിങ് മിഡ്ഫീൽഡർ, റൈറ്റ് വിങ്, ലെഫ്റ്റ് വിങ് എന്നീ പൊസിഷനുകളിൽ കളിയ്ക്കാൻ കെൽപ്പുള്ള താരം കൂടിയാണ് ഈ 29 കാരൻ.
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം
ALSO READ: ഐഎസ്എല്ലിനെക്കാൾ മികച്ച ലീഗിലേക്ക്; യുവാൻ ഫെറാണ്ടോയെ പരിശീലകനായി പ്രഖ്യാപിച്ച് യൂറോപ്യൻ ക്ലബ്