in ,

CryCry AngryAngry OMGOMG LOVELOVE LOLLOL

ദിമിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി നിഖിൽ, ബ്ലാസ്റ്റേഴ്സിൽ തുടരുമോ സൂപ്പർതാരം?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ 10 സീസണുകളിലും തങ്ങൾക്ക് ലഭിക്കാതെ പോയ കിരീടത്തിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത സീസണിലേക്ക് തുടരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ 10 സീസണുകളിലും തങ്ങൾക്ക് ലഭിക്കാതെ പോയ കിരീടത്തിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത സീസണിലേക്ക് തുടരുന്നത്.

അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കളിക്കാൻ എത്തുമ്പോൾ നിരവധി മാറ്റങ്ങളാണ് ടീമിൽ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച ഇവാൻ ആശാൻ ടീമിൽ നിന്നും പോയതിനാൽ പുതിയ പരിശീലകന് കീഴിൽ ടീം അടിമുടി മാറും എന്നാണ് പ്രതീക്ഷ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഗ്രീക്ക് സൂപ്പർതാരമായ ദിമിത്രിയോസിന്റെ കാര്യത്തിൽ അപ്ഡേറ്റ് അന്വേഷിക്കുന്ന ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടർ നിഖിൽ ക്ലബ്ബിന്റെ നിലപാട് വ്യക്തമാക്കി.

കരാർ അവസാനിക്കുന്ന ദിമിത്രിയോസിനു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സ് വളരെ മികച്ച ഒരു ഓഫർ മുന്നോട്ടുവച്ചിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഓഫർ നൽകാനാവില്ലെന്നുമാണ് നിഖിൽ വ്യക്തമാക്കിയത്.

മറ്റു ഐ എസ് എൽ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ വരുന്ന ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരുവാൻ കഴിഞ്ഞ സീസണിനേക്കാൾ മികച്ച ഓഫർ ആണ്  ആഗ്രഹിക്കുന്നത്. ദിമിത്രിയോസ് ആഗ്രഹിക്കുന്ന പോലെയൊരു ഓഫർ നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമോ?; സ്‌കോട്ടിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്ത്

കരുതിയിരുന്നോളൂ; 2 ബ്രസീലിയൻ ടോപ് ഡിവിഷൻ താരങ്ങൾ ഐഎസ്എല്ലിൽ പന്ത് തട്ടാനെത്തുന്നു