in , , , ,

നിക്ക് മോണ്ട്ഗോമറി ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമോ?; സ്‌കോട്ടിഷ് മാധ്യമത്തിന്റെ റിപ്പോർട്ട് പുറത്ത്

ഇംഗ്ലീഷ് പരിശീലകൻ നിക്ക് മോണ്ട്ഗ്രോമറി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന അഭ്യൂഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്‌കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ് ഹിബേർമിയന്റെ പരിശീലനായിരുന്നു അദ്ദേഹത്തെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ക്ലബ് പുറത്താക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുകയും ചെയ്തിരുന്നു. ഇതായിരുന്നു റൂമറുകൾക്ക് ആധാരം.

ഇംഗ്ലീഷ് പരിശീലകൻ നിക്ക് മോണ്ട്ഗ്രോമറി കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന അഭ്യൂഹം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്‌കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ് ഹിബേർമിയന്റെ പരിശീലനായിരുന്നു അദ്ദേഹത്തെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ക്ലബ് പുറത്താക്കിയത്. ഇതിന് പിന്നാലെ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പിന്തുടരുകയും ചെയ്തിരുന്നു. ഇതായിരുന്നു റൂമറുകൾക്ക് ആധാരം.

എന്നാൽ നിക്കുമായി ബന്ധപ്പെട്ട് സ്‌കോട്ടിഷ് മാധ്യമമായ എഡിൻ ബർഗ് ന്യൂസ് കഴിഞ്ഞ ദിവസങ്ങളിൽ ഒരു റിപ്പോർട്ട് പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ എവിടെയും നിക്ക് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുമെന്ന് സൂചിപ്പിച്ചിട്ടില്ല. ഹിബേർമിയന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം ഉടനെ പരിശീലക റോളിൽ തിരിച്ചെത്തുമെന്നും എന്നാലത് എ ലീഗ് ക്ലബായ വെസ്റ്റേൺ സിഡ്‌നി വെണ്ടേഴ്സിലേക്കായിരിക്കുമെന്നതുമാണ് എഡിൻ ബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ഇംഗ്ളണ്ടുകാരാണെങ്കിലും നിക്കും ഭാര്യയും 2017 ൽ ഓസ്‌ട്രേലിയൻ പൗരത്വം നേടിയിരുന്നു. ഹിബേർമിയന്റെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഉടനെ അദ്ദേഹം ആസ്‌ട്രേലിയിലേക്ക് മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

എ ലീഗ് ക്ലബായ വെസ്റ്റേൺ സിഡ്‌നി പുതിയ പരിശീലകനെ തേടുന്നുണ്ട്. ആ പൊസിഷനിലേക്കായിരിക്കും നിക്ക് മോണ്ട്ഗ്രോമറി എത്തുക എന്നും എഡിൻ ബർഗ് ന്യൂസ് സൂചിപ്പിക്കുന്നു. നേരത്തെ എ ലീഗ് ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്സിന്റെ പരിശീലകനായിരുന്നു അദ്ദേഹം. നേരത്തെ അവർക്ക് വേണ്ടി അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു.

കളിക്കാരനെന്ന നിലയിലും പരിശീലകൻ എന്ന നിലയിലും നിക്ക് മോണ്ട്ഗ്രോമറി അവർക്ക് കിരീടം നേടിയിരുന്നു. ആ പരിചയസമ്പത്ത് വെച്ച് അദ്ദേഹം ഓസ്‌ട്രേലിയിൽ തന്നെ പരിശീലക റോൾ തുടരുമെന്നാണ് എഡിൻബർഗ് ന്യൂസ് സൂചിപ്പിക്കുന്നത്. കൂടാതെ എഡിൻബർഗ് ന്യൂസിന്റെ റിപ്പോർട്ടിൽ ഒരൊറ്റ സ്ഥലത്ത് പോലും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിപാദിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

എഡിൻബർഗ് ന്യൂസിന്റെ റിപ്പോർട്ട്

https://www.edinburghnews.scotsman.com/sport/football/hibs/nick-montgomery-hibs-sacking-could-have-instant-football-return-chance-4630752

READ ALSO: ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനെത്തുന്നു; പുതിയ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ കണക്ക് കൂട്ടലുകൾ തെറ്റിയില്ല; ലക്ഷ്യം വിജയിച്ചു

ALSO READ: പ്രൊഫഷണലല്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും എഐഎഫ്എഫിന്റെ കൂനിൻ മേൽ കുരു

ആദ്യകിരീടം സ്വന്തമാക്കാനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഫൈനലിൽ എതിർതട്ടകത്തിൽ🔥

ദിമിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി നിഖിൽ, ബ്ലാസ്റ്റേഴ്സിൽ തുടരുമോ സൂപ്പർതാരം?