in ,

LOVELOVE

നോട്ടടിക്കുന്ന കമ്മട്ടത്തിന് മുന്നിൽ മാരാർ മാത്രമല്ല, ലൂണയും വീണില്ല🔥ഗോവയും മുംബൈയും പ്ലിങ്🥴

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നായകൻ ലൂണ പുതിയ കരാർ ഒപ്പുവച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജേഴ്സിയിൽ ഉണ്ടാകുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാക്കി കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം നായകൻ ലൂണ പുതിയ കരാർ ഒപ്പുവച്ചു.

ഐഎസ്എലിൽ നിന്നുള്ള മറ്റു ക്ലബ്ബുകളുടെ ഓഫറുകൾ മുന്നിൽ ഉണ്ടായിട്ടും കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരുവാനാണ് അഡ്രിയാൻ ലൂണ തീരുമാനിച്ചത്.

എഫ്സി ഗോവ, മുംബൈ സിറ്റി എന്നീ ടീമുകൾ വമ്പൻ ഓഫറുകളുമായി അഡ്രിയാൻ ലൂണക്ക് മുന്നിൽ എത്തിയെങ്കിലും പണത്തിനു മേൽ സ്നേഹബന്ധത്തിന് വില കൽപ്പിച്ച അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിനെ ചേർത്തുപിടിച്ചു.

2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറുള്ള  അഡ്രിയാൻ ലൂണ രണ്ടു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി പുതിയതായി ഒപ്പുവച്ചപ്പോൾ നിലവിൽ 2027 വരെയാണ് ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ കരാർ.

ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ അഡ്രിയാൻ ലൂണ നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ അവിഭാജ്യ താരമായാണ് തുടരുന്നത്. താരത്തിന് മുന്നിൽ കുറച്ചുകൂടി മെച്ചപ്പെട്ട പുതിയ ഓഫർ ബ്ലാസ്റ്റേഴ്സ് വെച്ചുനീട്ടിയപ്പോൾ പണമൊന്നും നോക്കാതെ ക്ലബ്ബിനെ തിരഞ്ഞെടുക്കുകയായിരുന്നു താരം.

ഒഫീഷ്യൽ; ലൂണയുടെ കരാർ പുതുക്കൽ ഔദ്യോഗികമായി പ്രഖ്യാപ്പിച് ബ്ലാസ്റ്റേഴ്‌സ്…

ഇതാണ് ലൂണയുടെ ലോയലിറ്റി, കോടികൾ കൊണ്ട് തുലഭാരം തൂക്കിയാലും അത് തകർക്കാൻ കഴിയില്ല..