in , , , ,

ഒഫീഷ്യൽ; ലൂണയുടെ കരാർ പുതുക്കൽ ഔദ്യോഗികമായി പ്രഖ്യാപ്പിച് ബ്ലാസ്റ്റേഴ്‌സ്…

എല്ലാ മലയാളി ആരാധകരും കഴിഞ്ഞ കുറെ മാസങ്ങളായി കാത്തിരിക്കുന്ന കാര്യമായിരുന്നു അഡ്രിയാൻ ലൂണയുടെ കരാർ പുതുകൽ. ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ലൂണയുടെ കരാർ പുതുക്കൽ പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

2027 വരെ നീള്ളുന്ന പുതിയ രണ്ട് വർഷ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. ഇതോടെ ഒട്ടേറെ അഭ്യൂഹങ്ങൾക്കാണ് ഇവിടെ വിരാമം ആയിരിക്കുന്നത്. ലൂണയെ സ്വന്തമാക്കാൻ ഗോവ, മുംബൈ തുടങ്ങി വമ്പന്മാര് രംഗത്ത് വന്നിരുന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് തന്നെ ലൂണയെ സ്വന്തമാക്കുകയായിരുന്നു.

നിലവിൽ ബ്ലാസ്റ്റേഴ്‌സിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമാണ് ലൂണ. ഇതുവരെ താരം ബ്ലാസ്റ്റേഴ്‌സിനായി 53 മത്സരങ്ങൾ നിന്ന് 13 ഗോളും 18 അസ്സിസ്റ്റും നേടിയിട്ടുണ്ട്.

എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലിയ സന്തോഷ വാർത്ത തന്നെയാണ്. അടുത്ത സീസണിൽ നോഹ ലൂണ കോമ്പിനേഷൻ പറ്റി ഇപ്പോളെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സുമായി പുതിയ സൈനിങ്😍🔥നമ്മുടെ ലൂണ എങ്ങും പോകില്ല, ഇവിടെ തുടരും..

നോട്ടടിക്കുന്ന കമ്മട്ടത്തിന് മുന്നിൽ മാരാർ മാത്രമല്ല, ലൂണയും വീണില്ല🔥ഗോവയും മുംബൈയും പ്ലിങ്🥴