in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സുമായി പുതിയ സൈനിങ്😍🔥നമ്മുടെ ലൂണ എങ്ങും പോകില്ല, ഇവിടെ തുടരും..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. കഴിഞ്ഞ 10 സീസണുകളിലും തങ്ങൾക്ക് ലഭിക്കാതെ പോയ കിരീടത്തിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പ് അടുത്ത സീസണിലേക്ക് തുടരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുമ്പിൽ വമ്പൻ പ്രഖ്യാപനവുമായി സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിന്റെ നായകനും വിദേശ സൂപ്പർതാരവുമായ അഡ്രിയൻ ലൂണ ടീമുമായി പുതിയ കരാറിൽ ഒപ്പ് വച്ചു എന്ന് ഒഫീഷ്യലി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അറിയിച്ചു.

2025 വരെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാറുള്ള  അഡ്രിയാൻ ലൂണ രണ്ടു വർഷത്തേക്ക് കൂടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി പുതിയതായി ഒപ്പുവച്ചപ്പോൾ നിലവിൽ 2027 വരെയാണ് ബ്ലാസ്റ്റേഴ്സിൽ ലൂണയുടെ കരാർ.

ടീമിനുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായ അഡ്രിയാൻ ലൂണ നിലവിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെ അവിഭാജ്യ താരമായാണ് തുടരുന്നത്. താരത്തിന് മുന്നിൽ കുറച്ചുകൂടി മെച്ചപ്പെട്ട പുതിയ ഓഫർ ബ്ലാസ്റ്റേഴ്സ് വെച്ചുനീട്ടിയപ്പോൾ പണമൊന്നും നോക്കാതെ ക്ലബ്ബിനെ തിരഞ്ഞെടുക്കുകയായിരുന്നു താരം.

ആശാനെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ലൂണയെ 🔥കൈവിട്ടില്ല 2027 വരെ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരും

ഒഫീഷ്യൽ; ലൂണയുടെ കരാർ പുതുക്കൽ ഔദ്യോഗികമായി പ്രഖ്യാപ്പിച് ബ്ലാസ്റ്റേഴ്‌സ്…