കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. മികച്ച അറ്റാക്കിങ് ഫുട്ബോളാണ് ടീം കാഴ്ച വെക്കുന്നത്. എന്നാൽ പ്രതിരോധത്തിൽ ടീം അത്രമേൽ മികവിലേക്ക് ഉയർന്നിട്ടിലെന്നാണ് ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. കണക്കുകൾ ഇങ്ങനെ..
1. ടോപ് 6 ൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ ടീം.
2.ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയതിൽ മൂന്നാമത്.
3. അവസാനം കളിച്ച രണ്ട് മത്സരങ്ങളിൽ ക്ലീൻ ഷീറ്റില്ല.
4.അവസാന രണ്ട് മത്സരങ്ങളിൽ സെറ്റ് പീസിൽ നിന്ന് മാത്രം വഴങ്ങിയത് മൂന്നു ഗോളുകൾ.
ഇത് തീർച്ചയായും വലിയ ഒരു പ്രശ്നമാണ്. കൃത്യമായ പരിഹാരം ആശാൻ കണ്ടെത്തണം. അല്ലെങ്കിൽ മുന്നോട്ടുള്ള മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ഇനിയും ബുദ്ധിമുട്ടേണ്ടി വരും. ആശാൻ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്തുമെന്ന് തന്നെ കരുതാം.