in , ,

ജർമനിക്കും കഷ്ടകാലം; സൂപ്പർ സ്‌ട്രൈക്കർക്ക് പരിക്ക്; ലോകകപ്പിനില്ല

ഖത്തർ ലോകകപ്പ് ഒരു പക്ഷെ അറിയപ്പെടുക ഒട്ടനവധി സൂപ്പർ താരങ്ങൾ പരിക്കേറ്റ് പുറത്തായ ലോകകപ്പ് എന്നായിരിക്കും. കാരണം ഒരു പിടി മികച്ച താരങ്ങൾക്കാണ് പരിക്ക് കാരണം ഖത്തർ ലോകകപ്പ് നഷ്ടമാവുന്നത്. ഫ്രാൻസിന്റെ പോൾ പോഗ്‌ബ, എൻഗാളോ കാന്റെ, പോർച്ചുഗലിന്റെ ജോട്ട തുടങ്ങിയവരെല്ലാം പരിക്ക് കാരണം പുറത്താണ്. കൂടാതെ അർജന്റീനയുടെ ഡിഡബാല, ഡി മറിയ, ലോ സെൽസോ, ബ്രസീലിന്റെ പക്വേറ്റ തുടങ്ങിയവരുടെ കാരണവും സംശയത്തിലാണ്.

ഇപ്പോഴിതാ പരിക്കിന്റെ ഭൂതം ജർമനിയെയും പിടികൂടിയിരിക്കുകയാണ്. ജർമൻ സ്‌ട്രൈക്കർ ടിമോ വെർണർക്ക് ലോകകപ്പ് നഷ്ടമായേക്കുമെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. പരിക്ക് തന്നെയാണ് താരത്തിന് വിനയായിരിക്കുന്നത്. നിലവിൽ ബുണ്ടസ്ലീഗയിൽ ആർബി ലെപ്‌സിഗിന് വേണ്ടി കളിക്കുന്ന താരത്തിന് ചാമ്പ്യൻസ്ലീഗിൽ ഷാക്തറിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്.

ഇടം കാലിന് പരിക്കേറ്റ താരത്തിന് ഈ വർഷം മുഴുവനും പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപോർട്ടുകൾ. അങ്ങനെയെങ്കിൽ താരത്തിന് ഖത്തർ ലോകകപ്പ് നഷ്ടമാവും. സമീപ കാലത്തായി വെർണർ മോശം ഫോമിലാണ് എങ്കിലും ജർമനിയെ സംബന്ധിച്ച് നിർണായക താരമാണ് വെർണർ.

ജർമനിക്ക് വേണ്ടി കഴിഞ്ഞ 8 മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ജർമനിക്ക് വേണ്ടി 55 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ താരം നേടുകയും ചെയ്തു. അതിനാൽ തന്നെ താരത്തിന്റെ അഭാവം ജർമനിക്ക് തിരിച്ചടിയാവും.

ജപ്പാനെതിരെ നവംബർ 23 നാണ് ജർമനിയുടെ ആദ്യ മത്സരം. സ്പെയിൻ, കോസ്റ്ററിക്ക, ജപ്പാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇ യിലാണ് ജർമനി. ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ഇറങ്ങുന്ന ജർമൻ പട ഇത്തവണയും കിരീട ഫേവറേറ്റുകളാണ്.

ഹോർമിയും, ബിജോയിയും, മോങ്കിലുമല്ല; സെന്റർ ബാക്ക് പൊസിഷനിൽ ആശാൻ പുതിയ പരീക്ഷണത്തിനൊരുങ്ങുമോ?

ഐഎസ്എല്ലിലെ മോശം വിദേശ സൈനിങ്‌; സൂപ്പർ താരത്തിനെതിരെ പരിഹാസവുമായി ആരാധകർ