in , , ,

LOVELOVE LOLLOL OMGOMG CryCry

ഹോർമിയും, ബിജോയിയും, മോങ്കിലുമല്ല; സെന്റർ ബാക്ക് പൊസിഷനിൽ ആശാൻ പുതിയ പരീക്ഷണത്തിനൊരുങ്ങുമോ?

പ്രതിരോധ നിരയിലെ വിജയതന്ത്രമായി മാറിയിരുന്ന ലെസ്‌കോ- ഹോർമി ത്രയം ഇത് വരെയും കഴിഞ്ഞ സീസണിന്റെ മികവിലേക്കെത്തിയിട്ടില്ല. ലെഫ്റ്റ് ബാക്കിൽ നായകൻ ജെസ്സലിന്റെ പ്രകടനം വിമർശങ്ങൾക്ക് വഴി വെയ്ക്കുമ്പോൾ ആകെയുള്ള ആശ്വാസം റൈറ്റ് ബാക്കിൽ കബ്ര നടത്തുന്ന നീക്കങ്ങളാണ്.

തുടർച്ചയായ 3 പരാജയങ്ങൾക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഏറെ വിമർശനം കേട്ടവയിലൊന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ നിരയാണ്. കഴിഞ്ഞ സീസണിൽ ഭദ്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ മതിലിലിൽ വലിയ പോരായ്മകളാണ് ഇത്തവണയുള്ളത്. 

പ്രതിരോധ നിരയിലെ വിജയതന്ത്രമായി മാറിയിരുന്ന ലെസ്‌കോ- ഹോർമി ത്രയം ഇത് വരെയും കഴിഞ്ഞ സീസണിന്റെ മികവിലേക്കെത്തിയിട്ടില്ല. ലെഫ്റ്റ് ബാക്കിൽ നായകൻ ജെസ്സലിന്റെ പ്രകടനം വിമർശങ്ങൾക്ക് വഴി വെയ്ക്കുമ്പോൾ ആകെയുള്ള ആശ്വാസം റൈറ്റ് ബാക്കിൽ കബ്ര നടത്തുന്ന നീക്കങ്ങളാണ്. പക്ഷെ ഡിഫൻസീവ് ലൈനിനെ സംബന്ധിച്ച് ഒരാളുടെ പ്രകടനം കൊണ്ട് എതിർ ടീമിന്റെ ആക്രമണത്തെ തടയിടാനാവില്ല. താരങ്ങളുടെ മികച്ച പ്രകടനത്തിനൊപ്പം ഒത്തൊരുമയും ചേർന്നാലേ പ്രതിരോധമതിലിന് ഉറപ്പുണ്ടാവുകയുള്ളു.

ഹോർമിപാം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷയെങ്കിലും നോർത്ത് ഈസ്റ്റിനെതിരായ മത്സരം നിർണായകമായത് കൊണ്ട് കൂടുതൽ റിസ്ക്ക് എടുക്കാനാവില്ല. കഴിഞ്ഞ മത്സരത്തിൽ ഹോർമിയെ പുറത്തിരുത്തി വിക്ടർ മോങ്കിലിനെ കൊണ്ട് വന്നെങ്കിലും ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് മുംബൈ രണ്ട് ഗോളുകളാണ് അടിച്ചു കയറ്റിയത്.

സെന്റർ ബാക്ക് പൊസിഷനിൽ മാറ്റങ്ങൾ വരണമെന്ന ആവശ്യം ഉയരുമ്പോൾ ഹോർമിപാമിനും ബിജോയിക്കും പകരം ഉപയോഗിക്കാവുന്ന ഇന്ത്യൻ ഓപ്ഷനാണ് സന്ദീപ് സിങ്.പ്രോപ്പർ റൈറ്റ് ബാക്കാണ് താരമെങ്കിലും പ്രതിരോധനിരയിലെ ഏത് പൊസിഷനിലും സന്ദീപ് കളിക്കും.

കഴിഞ്ഞ സീസണിന്റെ അവസാനം ഇവാൻ വുകമനോവിച്ച് താരത്തെ ലെഫ്റ്റ് ബാക്കായി ഉപയോഗിച്ചിരുന്നു. കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ സമയത്ത് സെന്റർ ബാക്കായും സന്ദീപിനെ ഉപയോഗിച്ചിട്ടുണ്ട്. അന്ന് മികച്ച പ്രകടനമാണ് സന്ദീപ് കാഴ്ച വെച്ചത്. അതിനാൽ തന്നെ നിലവിൽ സെന്റർ ബാക്ക് പൊസിഷനിൽ പ്രതിസന്ധി നേരിടുന്ന ബ്ലാസ്റ്റേഴ്‌സിന് ഉപയോഗിക്കാനാവുന്ന മികച്ച ഒരു ഓപ്ഷനാണ് സന്ദീപ്

ഹൈലാൻഡേഴ്സിനെതിരെ ബ്ലാസ്റ്റേഴ്‌സ് കളത്തിൽ, സാധ്യത ലൈനപ്പ് ഇങ്ങനെ..

ജർമനിക്കും കഷ്ടകാലം; സൂപ്പർ സ്‌ട്രൈക്കർക്ക് പരിക്ക്; ലോകകപ്പിനില്ല