in ,

LOVELOVE

ഹൈലാൻഡേഴ്സിനെതിരെ ബ്ലാസ്റ്റേഴ്‌സ് കളത്തിൽ, സാധ്യത ലൈനപ്പ് ഇങ്ങനെ..

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇന്ന് രാത്രി 7:30ന് പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുകയാണ്. പോയന്റ് ടേബിളിൽ പതിനൊന്നം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റർസിനെയാണ് നേരിടുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇന്ന് രാത്രി 7:30ന് പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുകയാണ്. പോയന്റ് ടേബിളിൽ പതിനൊന്നം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റർസിനെയാണ് നേരിടുന്നത്.

അതേസമയം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മൈതാനത്ത് വെച്ച് ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

ലീഗിൽ കളിച്ച നാലിൽ നാല് മത്സരങ്ങളും പരാജയപ്പെട്ട നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് നിലനിൽപ്പിനുള്ള പോരാട്ടമായാണ് ഓരോ മത്സരത്തെയും കാണുന്നത്. ഇതിനകം തന്നെ സീസണിൽ രണ്ട് റെഡ് കാർഡുകൾ നേടിയ മുഖ്യ പരിശീലകൻ മാർക്കോ ബാൽബുളിന്റെ അസാന്നിധ്യവും ഇന്നത്തെ മത്സരത്തിൽ ഹൈലാൻഡേഴ്സിന് തിരിച്ചടിയാണെങ്കിലും കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റുവരുന്ന ബ്ലാസ്റ്റർസിനെതിരെ ഹോം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് തോൽപ്പിക്കാനാകുമെന്നാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ലീഗിലെ ആദ്യ മത്സരം വിജയിച്ചുതുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനു തുടർതോൽവികളിൽ നിന്നും വിജയവഴിയിലെത്താൻ അവസാനസ്ഥാനക്കാരായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനെതിരെയുള്ള മത്സരത്തിൽ വിജയം നേടുകയെന്നത് അനിവാര്യമാണ്, കാരണം സ്വന്തം ഫാൻസ്‌ ഉൾപ്പടെ തങ്ങളുടെ അഭിമാനം ഈ സീസണിൽ ഉയർത്തിപ്പിടിക്കുവാൻ പരിശീലകൻ ഇവാന് കീഴിലുള്ള ഈ ടീമിന് കഴിഞ്ഞ മത്സരങ്ങളിൽ നിന്നും വിത്യസ്തമായി മികച്ച പ്രകടനം കാഴ്ച വെക്കേണ്ടത് അത്യാവശ്യമാണ്.

ഇന്നത്തെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ഇരുടീമുകളും അണിനിരത്താൻ സാധ്യതയുള്ള ലൈനപ്പ് ഇങ്ങനെയാണ്..

NorthEast United FC:

Arindam Bhattacharya; Mohamed Irshad, Aaron Evans, Micheal Jakobsen, Gurjinder Kumar; Jon Gaztanaga, Emanuel Lalchhanchhuaha, Imran Khan; Emil Benny, Matt Derbyshire, and Jithin MS.

Kerala Blasters FC:

Prabhsukhan Gill; Harmanjot Khabra, Marko Leskovic, Hormipam Ruivah, Jessel Carneiro; Puitea, Ivan Kaliuzhnyi, Sahal Abdul Samad, Jeakson Singh, Adrian Luna; and Dimitros Diamantakos.

ഐലീഗ് മത്സരങ്ങൾ ലൈവ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകൾ ഇതാ..

ഹോർമിയും, ബിജോയിയും, മോങ്കിലുമല്ല; സെന്റർ ബാക്ക് പൊസിഷനിൽ ആശാൻ പുതിയ പരീക്ഷണത്തിനൊരുങ്ങുമോ?