in

LOVELOVE CryCry LOLLOL OMGOMG AngryAngry

PSG, റയൽ, ലിവർപൂൾ മുന്നോട്ട്, ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് പുറത്തുവിട്ടു…

യൂറോപ്പിന്റെ പുതിയ രാജാക്കന്മാർ ആരായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ, ഗ്രൂപ്പ് സ്റ്റേജിലെ മിന്നും പ്രകടനം കാഴ്ച വെച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ സൂപ്പർ ടീമുകളുടെ, Goal.Com പുറത്തുവിട്ട യുവേഫ ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് ഇങ്ങനെയാണ്….

UCL Power ranking

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 2021-2022 സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഒന്നൊഴികെ എല്ലാം അവസാനിച്ചു, കടുത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് അറ്റലാന്റ – വിയ്യാറയൽ മത്സരമാണ് അടുത്ത ദിവസത്തേക്ക് മാറ്റി വെച്ചത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-ഓഫ് 16 മത്സരങ്ങളുടെ ആദ്യ പാദം 2022-ൽ ഫെബ്രുവരി 15, 16, 22, 23 തീയതികളിൽ നടക്കും. മാർച്ച് 8, 9, 15, 16 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറുക, മുൻ വർഷങ്ങളിൽ നടന്നത് പോലെ എവേ ഗോളുകൾക്ക് ഈ വർഷം പ്രാധാന്യമില്ല.

UCL Power ranking

ഡിസംബർ 13 തിങ്കളാഴ്ചയാണ് റൗണ്ട് ഓഫ് 16-ലെ മത്സരങ്ങളുടെ നറുക്കെടുപ്പ് ഉണ്ടാകുക, റൗണ്ട്-ഓഫ് 16-ൽ ഒരേ രാജ്യത്തു നിന്നുള്ള ടീമുകൾ തമ്മിൽ മത്സരം വരില്ല, അല്ലെങ്കിൽ ഒരു ഗ്രൂപ്പ് പങ്കിട്ട ടീമുകൾക്കെതിരെ കളിക്കാനും കഴിയില്ല.

ഇപ്പോഴിതാ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പവർ റാങ്കിങ് Goal. Com പുറത്തുവിട്ടിരിക്കുന്നു, ഇതുവരെ 15 ടീമുകളാണ് റൗണ്ട് ഓഫ് 16-ൽ ഇടം നേടിയിട്ടുള്ളത്, അറ്റലാന്റ – വിയ്യാറയൽ മത്സരത്തിൽ വിജയിക്കുന്നവർക്ക് റൗണ്ട് ഓഫ് 16-ൽ ഇടം നേടാം, മത്സരം സമനിലയിൽ അവസാനിച്ചാൽ വിയ്യാറയൽ അടുത്ത റൗണ്ടിലേക്ക് മുന്നേറും.

യൂറോപ്പിന്റെ പുതിയ രാജാക്കന്മാർ ആരായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ആരാധകർ, ഗ്രൂപ്പ് സ്റ്റേജിലെ മിന്നും പ്രകടനം കാഴ്ച വെച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ സൂപ്പർ ടീമുകളുടെ, Goal.Com പുറത്തുവിട്ട യുവേഫ ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് ഇങ്ങനെയാണ്….

17. അറ്റലാന്റ

16. വിയ്യാറയൽ

15. ബെൻഫിക

14. റെഡ് ബുൾ സാൽസ്ബർഗ്

13. സ്പോർടിംഗ് സിപി

12. ലില്ലെ

11. ഇന്റർ മിലാൻ

10. അത്‌ലറ്റിക്കോ മാഡ്രിഡ്‌

9. യുവന്റസ്

8. മാഞ്ചസ്റ്റർ യുണൈറ്റഡ്

7. അയാക്സ്

6. പാരിസ് സെന്റ് ജർമയിൻ

5. ചെൽസി

4. റയൽ മാഡ്രിഡ്‌

3. മാഞ്ചസ്റ്റർ സിറ്റി

2. ലിവർപൂൾ

1. ബയേൺ മ്യൂണിക്

പാരീസിൽ നിന്നും മെസ്സി ആരാധകർക്കൊരു സന്തോഷ വാർത്ത, മെസ്സിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റന്ന് കരുതുന്നവർക്ക് ഇനി ആശ്വസിക്കാം…

കോഹ്‌ലിയെ പുറത്താക്കിയത് തന്നെയാണ്: ഗാംഗുലിയുടെ വെളിപ്പെടുത്തൽ