in

LOVELOVE OMGOMG LOLLOL AngryAngry CryCry

പാരീസിൽ നിന്നും മെസ്സി ആരാധകർക്കൊരു സന്തോഷ വാർത്ത, മെസ്സിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റന്ന് കരുതുന്നവർക്ക് ഇനി ആശ്വസിക്കാം…

തുടക്കത്തിൽ തന്റെ പ്രതിഭയുടെ ഏഴയലത്തുപോലും ഫ്രാൻസിൽ എത്താതിരുന്ന ലയണൽ മെസ്സി ഇപ്പോൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ വളരെ മികച്ച പ്രകടനം തന്നെയാണ് ഇപ്പോൾ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നിരുന്നാലും മെസ്സിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റു എന്ന് പരിതപിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ ഫ്രാൻസിൽ നിന്ന് വരുന്നത്.

Messi UCL record for PSG

ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമൻ ക്ലബ്ബിൽ എത്തിയതിനുശേഷം മെസ്സി ആരാധകർക്ക് ഉറക്കമില്ലാത്ത രാവുകൾ ആയിരുന്നു. നാലാം ഡിവിഷൻ ഫുട്ബോൾ ലീഗ് എന്ന് പരമ്പരാഗത ഫുട്ബോൾ പ്രമാണിമാർ പുച്ഛിച്ചു തള്ളുന്ന ലീഗിൽ പോലും ലയണൽ മെസ്സിക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ കഴിയാതിരുന്നത് മെസ്സി ആരാധകരെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.

തുടക്കത്തിൽ തന്റെ പ്രതിഭയുടെ ഏഴയലത്തുപോലും ഫ്രാൻസിൽ എത്താതിരുന്ന ലയണൽ മെസ്സി ഇപ്പോൾ തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ വളരെ മികച്ച പ്രകടനം തന്നെയാണ് ഇപ്പോൾ താരത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നിരുന്നാലും മെസ്സിയുടെ പ്രതിഭയ്ക്ക് മങ്ങലേറ്റു എന്ന് പരിതപിക്കുന്ന ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ ഫ്രാൻസിൽ നിന്ന് വരുന്നത്.

Messi UCL record for PSG

മുൻ ഫ്രഞ്ച് പരിശീലകനായ റെയ്മണ്ട് ഡൊമിനിക് ആണ് മെസ്സി ആരാധകർക്ക് സന്തോഷം പകരുന്ന വിശേഷം പങ്കുവഹിച്ചത്. അദ്ദേഹത്തിൻറെ നിരീക്ഷണത്തിൽ പാരീസിൽ എത്തിയതിനുശേഷം ലയണൽ മെസ്സി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. പിഎസ്‌ജിയിൽ പോച്ചട്ടിനോ നടപ്പിലാക്കുന്ന കേളീശൈലിക്കായി കൂടുതൽ ക്രിയാത്മകമായി ലയണൽ മെസ്സി പ്രവർത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിൻറെ നിരീക്ഷണം.

ഇതേ പുരോഗതി തുടർന്ന് പോകുമെന്നും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ മെസ്സിയിൽ നിന്നും ഉടനെ ഫ്രഞ്ച് ക്ലബ്ബിനുവേണ്ടി ഉണ്ടാകുമെന്നും അദ്ദേഹത്തിന് ഉറപ്പാണ് എന്നാണ് ഡൊമിനിക് പറയുന്നത്
ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെക്ക് നൽകിയ അഭിമുഖത്തിൽആയിരുന്നു ഡൊമിനിക്ക് തൻറെ മനസ്സ് തുറന്നത്.

പാരീസിൽ താൻ ഇപ്പോൾ കാണുന്ന മെസ്സിയും മുൻപ് കണ്ട മെസ്സിയും തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറഞ്ഞ അദ്ദേഹം കളിക്കളത്തിൽ താരത്തിന് ഉണ്ടായ മനോഭാവത്തിലെ മാറ്റം പോലും നിരീക്ഷിക്കുന്നു. കളിക്കളത്തിൽ ദിശയറിയാതെ ഉഴറിയയ മെസ്സിയെ അല്ല ഇപ്പോൾ കാണുന്നത് കൂടുതൽ ഗോളവസരങ്ങൾ കണ്ടെത്തുവാനും സൃഷ്ടിക്കുവാനും വേണ്ടി ഓടിക്കളിക്കുന്ന മെസ്സി തനിക്ക് കാണാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

“മെസിയിൽ നിന്നും നമ്മൾ ഏതാണ് പ്രതീക്ഷിക്കുന്നത് എന്നതല്ല ചോദ്യം. മറിച്ച് ഇന്നദ്ദേഹം പുരോഗതി കൈവരിച്ചിട്ടുണ്ടോ എന്നതാണ്. അതെ, രണ്ടാഴ്‌ച മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ താരം മെച്ചപ്പെട്ടിട്ടുണ്ട്, ഇനിയും അത് വർധിച്ചു വരും” ഈ വാക്കുകൾ ലോകമെമ്പാടുമുള്ള ലയണൽ മെസ്സി ആരാധകർക്ക് നൽകിയ ഊർജ്ജം ചെറുതൊന്നുമല്ല.

ആരാധകർക്ക് സന്തോഷവാർത്ത, നെയ്മറിനെ സഹായിക്കാൻ മുൻ ബ്രസീലിയൻ താരം പറന്നെത്തി…

PSG, റയൽ, ലിവർപൂൾ മുന്നോട്ട്, ചാമ്പ്യൻസ് ലീഗ് പവർ റാങ്കിങ് പുറത്തുവിട്ടു…