in

LOVELOVE OMGOMG LOLLOL CryCry AngryAngry

മെസ്സിക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നു; പക്ഷെ അത് അന്ന് നടന്നില്ല; ചിലപ്പോൾ ഭാവിയിൽ നടക്കുമായിരിക്കും; വെളിപ്പെടുത്തലുമായി മെസ്സിയുടെ സഹതാരം

പെനാൽറ്റിയും ഫ്രീകിക്കുകളും എടുക്കാൻ അവകാശമുണ്ടായിട്ടും നെയ്മറും സുവരസും ഫോം കണ്ടെത്താനാവാതെ വിഷമിക്കുമ്പോൾ മെസ്സി അവർക്ക് പെനാൽറ്റി എടുക്കാൻ അവസരം നൽകുന്നത് ബാഴ്സയിൽ നാം കണ്ട കാഴ്ചകളാണ്. നെയ്മറും സുവാരസും ബാഴസ വിട്ടപ്പോൾ മെസ്സി ബാഴ്സയിൽ കടുത്ത നിരാശയിൽ ആയിരുന്നു എന്നുവരെയുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Lionel Messi

മികച്ച കളിക്കാരൻ എന്നതിലുപരി കളിക്കളത്തിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്ന താരമാണ് ലയണൽ മെസ്സി. നെയ്മർ, സാവി, സുവരസ് അങ്ങനെ നീണ്ടുപോകുന്നു മെസ്സിയുടെ സൗഹൃദങ്ങൾ.

പെനാൽറ്റിയും ഫ്രീകിക്കുകളും എടുക്കാൻ അവകാശമുണ്ടായിട്ടും
നെയ്മറും സുവരസും ഫോം കണ്ടെത്താനാവാതെ വിഷമിക്കുമ്പോൾ മെസ്സി അവർക്ക് പെനാൽറ്റി എടുക്കാൻ അവസരം നൽകുന്നത് ബാഴ്സയിൽ നാം കണ്ട കാഴ്ചകളാണ്. നെയ്മറും സുവാരസും ബാഴസ വിട്ടപ്പോൾ മെസ്സി ബാഴ്സയിൽ കടുത്ത നിരാശയിൽ ആയിരുന്നു എന്നുവരെയുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്തിനേറെ മെസ്സി പിഎസ്ജിയിലേക്ക് ചേക്കേറിയത്തിന്റെ കാരണങ്ങളിൽ ഒന്ന് ഉറ്റസുഹൃത്ത് നെയ്മർ ആണെന്ന് വരെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Lionel Messi

ഇത്തരത്തിൽ കളികളത്തിൽ മികച്ച സൗഹൃദം സൂക്ഷിക്കുന്ന താരമാണ് മെസ്സി. കൂടാതെ താൻ ഇഷ്ടപ്പെടുന്നവർ തന്നോടൊപ്പം കളിക്കണമെന്ന് ആഗ്രഹവും മെസ്സിക്കുണ്ട്. ഇത്തരത്തിലുള്ള മെസ്സിയുടെ ഒരു ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് അർജന്റീനിയൻ താരം ലൗത്താരോ മാർട്ടിൻസ്.

മെസ്സിക്ക് താൻ അദ്ദേഹത്തോടൊപ്പം ബാഴ്സയിൽ കളിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നേന്നും തന്നെ സ്വന്തമാക്കാൻ ബാഴ്സ ശ്രമങ്ങൾ നടത്തിയതായും ലൗത്താരോ മാർട്ടിൻസ് പറയുന്നു.

എന്നാൽ മെസ്സിയുടെ ആ ആഗ്രഹം ബാഴ്സയിൽ നടന്നില്ല. പക്ഷെ ചിലപ്പോൾ പിഎസ്ജിയിൽ നടക്കുമായിരിക്കും. കാരണം മെസ്സിയെ പോലുള്ള ഒരു താരം മാർട്ടിൻസിനെ ടീമിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാൽ പിഎസ്ജിക്ക് ആ ശ്രമങ്ങൾ നടത്താവുന്നതേയുള്ളൂ.

“ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം”- UCL വിജയത്തിന് ശേഷം PSG പരിശീലകൻ സംസാരിക്കുന്നു…

മെസ്സിയുടെ റെക്കോർഡ് എംബാപ്പെ തകർത്തു, ഫുട്ബോൾ ഭരിക്കുവാൻ അവൻ വരുന്നു…