in

ആശങ്കപെടേണ്ടതില്ല, സൂപ്പർ പ്രതിരോധ നിര താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ല..

നിലവിൽ ഒരുപാട് ട്രാൻസ്ഫർ വാർത്തകളാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപെട്ട് വരുന്നത്. ഗോവൻ സൂപ്പർ താരം നാഹോ സാദൊയ് ബ്ലാസ്റ്റേഴ്‌സിലേക്ക് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപെട്ടത്. മാത്രമല്ല ലെസ്‌കോ ഈ സീസനോടെ ടീം വിടുമെന്നാണ് റിപ്പോർട്ട്‌. ഇപ്പോൾ ഹോർമിപമിനെ ചുറ്റിപറ്റിയും ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നുണ്ട്.

മുംബൈ സിറ്റി എഫ് സിയും മോഹൻ ബഗാനും താരത്തിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയായിരുന്നു അന്ന് ഈ വാർത്ത പുറത്ത് വിട്ടത്. ബ്ലാസ്റ്റേഴ്‌സ് വമ്പൻ തുകയാണ് താരത്തിന് വേണ്ടി ചോദിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. താരം ഒരിക്കലും മോഹൻ ബഗാനിലേക്ക് പോകില്ലെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ മാർക്കസിന്റെ പുതിയ റിപ്പോർട്ട്‌ പുറത്ത് വന്നിരിക്കുകയാണ്. അതിൽ പറയുന്ന കാര്യങ്ങൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരേ സന്തോഷിപ്പിക്കുന്നതാണ്. ഹോർമിയേ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്നാണ് ഈ വാർത്ത. കൂടുതൽ അപ്ഡേറ്റുകൾക്കായി കാത്തിരിക്കാം.

നോവയെ ഉറപ്പിക്കാനായിട്ടില്ല; ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത് രണ്ട് മാസത്തെ കടമ്പ

ചെന്നൈയ്ക്ക് ഡബിൾ തിരിച്ചടി; രണ്ട് സൂപ്പർ താരങ്ങൾക്ക് പരിക്ക്