എഫ്സി ഗോവയുടെ മൊറോക്കൻ മുന്നേറ്റതാരം നോവ സദോയിയെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ നടത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ശക്തമാണ്. ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് വിശ്വാസയോഗ്യമായ വാർത്തകൾ പുറത്ത് വിടുന്ന 90nd stoppage ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നത് തന്നെയാണ് ഇ വാർത്താ സമൂഹ മാധ്യമങ്ങളിൽ ശക്തമാവാൻ കാരണം.
കേരളാ ബ്ലാസ്റ്റേഴ്‌സ് രണ്ട് വർഷത്തെ കരാറാണ് താരത്തിന് മുന്നിൽ വെച്ചിരിക്കുന്നത് എന്നാണ് റിപോർട്ടുകൾ. എന്നാൽ ഈ വാർത്തകളിൽ നിന്നും നോവ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്ന് ഉറപ്പിക്കാനായിട്ടില്ല. കാരണം താരവുമായി പ്രാരംഭ ചർച്ചകൾ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇത്തരത്തിൽ പല താരങ്ങളുമായും ബ്ലാസ്റ്റേഴ്‌സ് പ്രാരംഭ ചർച്ചകൾ നടത്തിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അന്നത്തെ എഫ്സി ഗോവ താരമായിരുന്നു ഹ്യൂഗോ ബോമസുമായും ബ്ലാസ്റ്റേഴ്‌സ് ചർച്ച നടത്തിയിരുന്നു. എന്നാൽ താരം മുംബൈ സിറ്റി എഫ്സിയിലേക്കാണ് പോയത്.അതിനാൽ നോവയുടെ കാര്യവും ഉറപ്പിക്കാനായിട്ടില്ല. നോവയുടെ കാര്യം ഉറപ്പിക്കണമെങ്കിൽ രണ്ട് മാസം അവശേഷിക്കുന്ന ഒരു വലിയ കടമ്പ കൂടി ബ്ലാസ്റ്റേഴ്‌സ് കടക്കേണ്ടതുണ്ട്.
നിലവിൽ മെയ് 31 വരെ നോവയ്ക്ക് ഗോവയുമായി കരാറുണ്ട്. ഈ കരാർ അവസാനിക്കാതെ താരത്തിന് മറ്റൊരു ക്ലബുമായും കരാറിലേർപ്പെടാൻ കഴിയില്ല. അങ്ങനെ കരാറിൽ ഏർപ്പെട്ടാൽ താരത്തിനെതിരെ ഫിഫ തലത്തിൽ നടപടി ഉണ്ടാകും.എന്നാൽ ഈ കാലയളവിൽ താരത്തിന് മറ്റു ക്ലബ്ബുകളുമായി വാക്കാൽ ധാരണയിലെത്താവുന്നതാണ്. എന്നാൽ വാക്ക് കൊണ്ടുള്ള ഈ ധാരണ താരത്തിന് ഏത് നിമിഷവും പുനഃപരിശോധിക്കാനുള്ള അവകാശം കൂടിയുണ്ട്.
ഐഎസ്എല്ലിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ നോവയ്ക്ക് വേണ്ടി വരും ദിവസങ്ങളിൽ ഐഎസ്എല്ലിലെ തന്നെ മറ്റു ടീമുകളും രംഗത്ത് വന്നേക്കാം. ഇതിൽ താരത്തിന് ഇഷ്ടമുള്ള കരാർ സ്വീകരിക്കാം. അതിനാൽ ഇനിയുള്ള രണ്ട് മാസത്തിനിടയിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച കരാർ നോവയ്ക്ക് മുന്നിൽ എത്താതെ നോക്കേണ്ടതും താരത്തെ ബ്ലാസ്റ്റേഴ്സിലേക്ക് ആകര്ഷിപ്പിക്കേണ്ടതുമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് ശ്രദ്ധിക്കേണ്ട കാര്യം.എങ്കിൽ മാത്രമേ താരത്തെ ബ്ലാസ്റ്റേഴ്സിൽ ഉറപ്പിക്കാനാവൂ.അല്ലാതെ പക്ഷം ഇറ്റ് കേവലം പ്രാരംഭ ചർച്ചകൾ മാത്രമാണ്.