in

ഡാനി അൽവേസിന് നാല് കൊല്ലം ജയിൽ ശിക്ഷ..

ബ്രസീൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഡാനി അൽവേസ്. ഫുട്ബോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ താരങ്ങളിൽ ഒരാളും അദ്ദേഹമാണ്.ബാർസയിൽ മെസ്സിക്ക് ഒപ്പം അദ്ദേഹം തീർത്ത നിമിഷങ്ങൾ ഫുട്ബോൾ ആരാധകർക്ക് മറക്കാൻ കഴിയില്ല. എന്നാൽ നിലവിൽ ഡാനിയെ പറ്റി അത്ര സുഖകരമല്ലാത്ത അപ്ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

ഡാനിക്ക് നിലവിൽ ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. നാല് കൊല്ലവും 6 മാസവുമാണ് ഈ ജയിൽ ശിക്ഷ.ലൈംഗിക ആക്രമണത്തിന്റെ പേരിലാണ് അദ്ദേഹത്തിന് ഈ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്.150k യൂറോ നഷ്ടപരിഹാരം അദ്ദേഹം നൽകേണ്ടി വരും.

അടുത്ത 9.5 വർഷം ഇരയുമായി യാതൊരു വിധ ഇടപെടലും ഡാനി നടത്താൻ പാടില്ല.എന്നാൽ ഡാനിയുടെ വകീൽ ഈ വിധിക്കെതിരെ അപ്പീൽ പോകുമെന്നും കൂട്ടിച്ചേർത്തു. ഡാനി നിരപരാധിയാണെന്ന് താൻ തീർച്ചയായും കരുതുന്നു എന്നാണ് റിപ്പോർട്ട്‌.

ലൂണയെ നേരിടുക പ്രയാസമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളിയായ ബാംഗ്ലൂരുവിന്റെ പ്രമുഖ താരം..

പെപ്ര ലൂണ എന്നിവർക്ക് പുറമെ ചില വമ്പൻ താരങ്ങൾക്കും സീസൺ നഷ്ടമാവും