in ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ലൂണയെ നേരിടുക പ്രയാസമാണെന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളിയായ ബാംഗ്ലൂരുവിന്റെ പ്രമുഖ താരം..

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ അഡ്രിയാൻ ലൂണ നേരിടാൻ പ്രയാസമുള്ള കളിക്കാരിൽ ഒരാളാണെന്ന വിശേഷണമായി രംഗത്തുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബംഗളൂരു എഫ് സി യുടെ നമ്പർവൺ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ അഡ്രിയാൻ ലൂണ നേരിടാൻ പ്രയാസമുള്ള കളിക്കാരിൽ ഒരാളാണെന്ന വിശേഷണമായി രംഗത്തുവന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബംഗളൂരു എഫ് സി യുടെ നമ്പർവൺ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു.

ഈയിടെ നടന്ന ഒരു അഭിമുഖത്തിനിടെയാണ് താരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർതാരമായ അഡ്രിയാൻ ലൂണയെ കുറിച്ച് സംസാരിച്ചത്. നേരിടാൻ പ്രയാസമുള്ള കളിക്കാരനെന്ന് ലൂണയെ വിശേഷിപ്പിച്ച ഗുർപ്രീത് മൈതാനത്ത് പന്തുമായി എല്ലായിപ്പോഴും ഉപദ്രവിക്കുന്ന താരം കൂടിയാണ് ലൂണയെന്ന് വിശേഷിപ്പിച്ചു.

” അഡ്രിയാൻ ലൂണ നേരിടാൻ പ്രയാസമുള്ള കളിക്കാരിൽ ഒരാളാണ്. അഡ്രിയാൻ ലൂണയെ എനിക്ക് വളരെ ഇഷ്ടമാണ്, പക്ഷേ അപകടകരമായ പാസുകളും ഷോട്ടുകളുമായി വീണ്ടും വീണ്ടും ഉപദ്രവിക്കുന്ന താരമാണ് അഡ്രിയാൻ ലൂണ.” – ബാംഗ്ലൂരു എഫ്സി ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പറഞ്ഞു.

അതേസമയം നിലവിൽ പരിക്കു ബാധിച്ച് പുറത്തിരിക്കുന്ന അഡ്രിയാൻ ലൂണക്ക് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി ഇനി കളിക്കാൻ കഴിയില്ല. അഡ്രിയാൻ ലൂണ സീസണിന് മധ്യഭാഗത്ത് വച്ച് പരിക്കുപറ്റി പുറത്തു പോയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യ രണ്ടു മൂന്നു മത്സരങ്ങൾ വിജയിച്ചെങ്കിലും പിന്നീടുള്ള അഞ്ചുമത്സരങ്ങളിലും തുടർച്ചയായി പരാജയപ്പെട്ടു.

സച്ചിൻ സീസൺ പോയെന്ന് ഉറപ്പായി, ലെസ്‌കോയുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാകില്ല..

ഡാനി അൽവേസിന് നാല് കൊല്ലം ജയിൽ ശിക്ഷ..